വനപർവം പക്ഷി സമൃദ്ധം; 35 ഇനങ്ങളെ കണ്ടെത്തി
text_fieldsകോഴിക്കോട്: താമരശ്ശേരി വനപർവം വനമേഖല പക്ഷികളാൽ സമ്പന്നമെന്ന് പഠന റിപ്പോർട്ട്. ലോക ദേശാടനപക്ഷി ദിനാചരണത്തോടനുബന്ധിച്ച് സാമൂഹികവനവത്കരണ വിജ്ഞാന വിഭാഗം കോഴിക്കോട്, കോഴിക്കോട് ബേഡേഴ്സ്, കാക്കവയൽ വനസംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
മാക്കാച്ചിക്കാട (ശ്രീലങ്കൻ ഫ്രോഗ് മൗത്), രാച്ചൗങ്ങൻ (ജേഡൻസ് നൈറ്റ്ജാർ), പുള്ളിച്ചിലപ്പൻ (പഫ് ത്രോട്ടഡ് ബാബ്ലർ), തീക്കാക്ക (മലബാർ ട്രോഗൻ) എന്നിവ ഉൾപ്പടെ 35 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്. മാക്കാച്ചിക്കാടയുടെ ചിത്രം ആദ്യമായാണ് വനപർവത്തിൽ നിന്നും പകർത്തുന്നത്. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പക്ഷികളുടെ കണക്കെടുത്തത്. 38 പേർ സർവേയിൽ പങ്കെടുത്തു.
പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കാക്കവയൽ വി.എസ്.എസ് പ്രസിഡന്റ് കെ.എ. എബ്രഹാം അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഓഫിസർമായ ടി.സുരേഷ്, എം.ആർ. സുരേഷ്, ആൻസി ഡയാന, ഭവ്യ ഭാസ്കർ, പക്ഷി നിരീക്ഷകരായ വി.കെ. മുഹമ്മദ് ഹിറാഷ്, എം.പി. സുബൈർ, യദു പ്രസാദ് എന്നിവർ നേതൃത്വം നല്കി. കോഴിക്കോട് ബേഡേഴ്സ് അംഗങ്ങളും കൊടുവള്ളി ഗവ.കോളജ് സുവോളജി വിഭാഗം വിദ്യാർഥികളും വനംവകുപ്പ് ജീനക്കാരും സർവേയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

