Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2020 5:28 AM IST Updated On
date_range 20 July 2020 5:28 AM IST32 പേർക്ക് കൂടി രോഗബാധ ഒമ്പത് പേര്‍ക്ക് രോഗമുക്തി
text_fieldsbookmark_border
കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ച 32 കോവിഡ് പോസിറ്റിവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.ജയശ്രീ അറിയിച്ചു. വാണിമേല്‍, കോഴിക്കോട് കോര്‍പറേഷന്‍, തിരുവങ്ങൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നടന്ന ആൻറിജന്‍ ടെസ്റ്റിൽ 17 പേരാണ് പോസിറ്റിവായത്. രോഗം ബാധിച്ചവർ: 1,2,3,4,5,6) 25 വയസ്സുള്ള രണ്ട് പേര്‍ 31, 92, 60, 64 വയസ്സുള്ള പുരുഷന്‍മാര്‍, വാണിമേല്‍ 7,8) 53, 23 വയസ്സുള്ള സ്ത്രീകള്‍, വാണിമേല്‍ 9) 13 വയസ്സ്, ആണ്‍കുട്ടി, വാണിമേല്‍ 10,11) 2, 11 വയസ്സുള്ള പെണ്‍കുട്ടികള്‍, വാണിമേല്‍ 12,13,14) 65, 52 വയസ്സുള്ള രണ്ടുപേര്‍, പുരുഷന്‍മാര്‍, കോഴിക്കോട് കോര്‍പറേഷന്‍ 15,16) 43, 32 വയസ്സുള്ള പുരുഷന്‍മാര്‍, തിരുവങ്ങൂര്‍ 17) 47 വയസ്സ്, പുരുഷന്‍, കൊയിലാണ്ടി 18,19,20) 45 വയസ്സ്, 34 വയസ്സ്, 12 വയസ്സ് വില്യാപ്പള്ളി സ്വദേശികളായ ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും മകനും -വില്യാപ്പള്ളിയില്‍ പോസിറ്റിവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ - ജൂലൈ 15ന് വടകരയില്‍ നടത്തിയ പ്രത്യേക സ്രവ പരിശോധനയില്‍ പോസിറ്റിവായി. 21) 18 വയസ്സുള്ള ചോറോട് സ്വദേശി. വടകരയില്‍ പോസിറ്റിവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നയാള്‍. പ്രത്യേക സ്രവ പരിശോധനയില്‍ പോസിറ്റിവായി. 22,23,24) 53 വയസ്സുള്ള പുരുഷന്‍, 44, 35 വയസ്സുള്ള സ്ത്രീകള്‍ - വടകര പോസിറ്റിവായ വ്യക്തിയുടെ കുടുംബാംഗങ്ങള്‍. പ്രത്യേക സ്രവ പരിശോധനയില്‍ പോസിറ്റിവായി. 25) കാരപ്പറമ്പ് സ്വദേശി (35). എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. അവിടെ വെച്ച് പോസിറ്റിവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. അവിടുന്ന് സ്രവ പരിശോധന നടത്തി പോസിറ്റിവായി ജൂലൈ 19ന് ചികിത്സക്കായി എന്‍.ഐ.ടി - എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിച്ചു. 26) കോഴിക്കോട് കോര്‍പറേഷന്‍ വേങ്ങേരി സ്വദേശി (22). ജൂലൈ 16ന് പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് എത്തി. സ്രവ പരിശോധന നടത്തി പോസിറ്റിവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 27) മുക്കം സ്വദേശി(25). എം.ബി.ബി.എസ് വിദ്യാര്‍ഥി ജൂലൈ 11ന് കര്‍ണാടകയില്‍ നിന്ന് സ്വന്തം വാഹനത്തില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 16 ന് സ്രവം പരിശോധനക്ക് എടുത്തു. 28) മുക്കം സ്വദേശി (29). ജൂലൈ അഞ്ചിന് ഖത്തറില്‍ നിന്ന് കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനക്ക് എടുത്തു. 29) മുക്കം സ്വദേശിനി(31). ജൂലൈ ഒമ്പതിന് ബംഗളൂരുവില്‍ നിന്ന് വിമാന മാര്‍ഗം കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനക്ക് എടുത്തു. 30) മുക്കം സ്വദേശി (51). ജൂലൈ 3ന് ദമാമില്‍ നിന്ന് കണ്ണൂര്‍ എത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനക്ക് എടുത്തു. 31) മുക്കം സ്വദേശി (32). ജൂണ്‍ 20ന് ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനക്ക് എടുത്തു. 32) വടകര സ്വദേശി(31). സൗദിയില്‍ നിന്ന് കോഴിക്കോട് എത്തി സ്രവം പരിശോധന നടത്തി. ഫലം പോസിറ്റിവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്. രോഗമുക്തി നേടിയവര്‍: എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന ഏറാമല സ്വദേശിനി (43), ഏറാമല സ്വദേശി (55), കീഴരിയൂര്‍ സ്വദേശി (43), കോഴിക്കോട് കോര്‍പറേഷന്‍ സ്വദേശിനി (63), കട്ടിപ്പാറ സ്വദേശി (43), കക്കോടി സ്വദേശി (56), നാദാപുരം സ്വദേശി (35), കുന്ദമംഗലം സ്വദേശി (38), തിരുവനന്തപുരം സ്വദേശി (55).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story