Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right28 കേസുകളിൽ വാറന്റുള്ള...

28 കേസുകളിൽ വാറന്റുള്ള പ്രതി അറസ്റ്റിൽ

text_fields
bookmark_border
കോഴിക്കോട്​: നിരവധി കേസുകളിൽ വാറന്റ്​ നിലവിലുള്ള പ്രതി പൊലീസ്​ പിടിയിൽ. തിരുവണ്ണൂർ സ്വ​ദേശി തയ്യിൽ ഹിൽത്താസിനെയാണ്​ ടൗൺ പൊലീസ്​ അറസ്റ്റുചെയ്തത്​. ഇയാൾക്കെതിരെ വ്യാജ സ്വർണാഭരണങ്ങൾ പണയംവെച്ചതുമായി ബന്ധപ്പെട്ട്​ സിറ്റി പൊലീസിൽ 35 കേസുകൾ​ നിലവിലുണ്ട്​​. നല്ലളം, ഫറോക്ക്​, പന്നിയങ്കര, കസബ, ടൗൺ, നടക്കാവ്​, മെഡിക്കൽ കോളജ്​, ചേവായൂർ സ്​റ്റേഷനുകളിൽ രജിസ്റ്റർ ​ചെയ്ത 28 കേസുകളിലാണ്​ കോടതി വാറന്റുള്ളത്​. കോടതിയിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്​ സമർപ്പിച്ചതിന്​ ടൗൺ പൊലീസ്​ രജിസ്റ്റർ ​ചെയ്ത കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഇയാൾ പിന്നീട്​ ഒളിവിൽ പോവുകയായിരുന്നു. മാസങ്ങളായി പൊലീസ്​ നടത്തിയ അന്വേഷണത്തിനൊടുവിൽ മ​ഞ്ചേരി മുട്ടിപ്പാലത്തെ വാടകവീട്ടിൽനിന്നാണ് പിടിയിലായത്​. കോയമ്പത്തൂർ, എറണാകുളം, കരിപ്പൂർ, പാണ്ടിക്കാട്​, മഞ്ചേരി എന്നിവിടങ്ങളിലും ഇയാൾ വാടകവീടെടുത്ത്​ ഒളിവിൽ കഴിഞ്ഞതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്​. ടൗൺ എസ്​.ഐ എ.പി. അനൂപ്​, സീനിയർ സിവിൽ പൊലീസ്​ ഓഫിസർമാരായ പി. സ​ജേഷ്​ കുമാർ, ഒ. പ്രബീഷ്​, ഡൻസാഫ്​ സ്ക്വാഡ്​ അംഗം എ.എസ്​.ഐ മനോജ്​ എന്നിവരാണ്​ പ്രതിയെ പിടികൂടിയത്​. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ​ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story