Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right2669 പേര്‍ക്കുകൂടി...

2669 പേര്‍ക്കുകൂടി കോവിഡ്; 3319 രോഗമുക്തർ

text_fields
bookmark_border
2669 പേര്‍ക്കുകൂടി കോവിഡ്; 3319 രോഗമുക്തർ ടി.പി.ആര്‍ 18.67 ശതമാനം കോഴിക്കോട്​: ജില്ലയില്‍ 2669 പേർക്കുകൂടി കോവിഡ് സ്​ഥിരീകരിച്ചു. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കംവഴി 2636 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന്​ വന്ന അഞ്ചുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 14,625 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3319 പേര്‍ കൂടി രോഗമുക്തി നേടി. 18.67 ശതമാനമാണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 33,960 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായിവന്ന 6280 പേര്‍ ഉള്‍പ്പെടെ 1,07,543 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. 2281 മരണങ്ങളാണ് ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്​തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story