Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅ​യ​ല, സൂ​ത,...

അ​യ​ല, സൂ​ത, തി​ലാ​പ്പി​യ, സ്രാ​വി​ൻെറ ത​ല​ഭാ​ഗം.....; 250 കിലോ പഴകിയ മീൻ പിടികൂടി

text_fields
bookmark_border
അ​യ​ല, സൂ​ത, തി​ലാ​പ്പി​യ, സ്രാ​വി​ൻെറ ത​ല​ഭാ​ഗം.....; 250 കിലോ പഴകിയ മീൻ പിടികൂടി
cancel

കോ​ഴി​ക്കോ​ട്: സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 250 കി​ലോ പ​ഴ​​കി​യ മ​ത്സ്യം പി​ടി​കൂ​ടി. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 7.30നാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ​ഴ​കി​യ​തും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ മ​ത്സ്യ​മാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.

കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പും കാ​ര​ണം നി​ർ​ത്തി​വെ​ച്ച പ​രി​ശോ​ധ​ന​യാ​ണ്​ ആ​രോ​ഗ്യ വി​ഭാ​ഗം പു​ന​രാ​രം​ഭി​ച്ച​ത്.

വൃ​ത്തി​ഹീ​ന​മാ​യ തെ​ർ​മോ​കോ​ൾ ബോ​ക്സു​ക​ളി​ലും കേ​ടു​വ​ന്ന ഫ്രീ​സ​റു​ക​ളി​ലു​മാ​യാ​യി​രു​ന്നു പി​ടി​കൂ​ടി​യ മീ​ൻ. അ​യ​ല, സൂ​ത, തി​ലാ​പ്പി​യ, സ്രാ​വി​‍െൻറ ത​ല​ഭാ​ഗം എ​ന്നി​വ പി​ടി​കൂ​ടി​യ​വ​യി​ൽ​പെ​ടും. വി.​പി. ഇ​സ്മ​യി​ൽ എ​ന്ന മൗ​ലാ​യു​ടെ സ്​​റ്റാ​ളി​ൽ​നി​ന്നാ​ണ് മ​ത്സ്യം പി​ടി​ച്ച​ത്. ഇ​വ​ർ​ക്ക്​ പി​ഴ ചു​മ​ത്തു​മെ​ന്നും മ​റ്റ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ഡോ. ​ആ​ർ.​എ​സ്. ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു.

ന​ഗ​ര​പ​രി​ധി​യി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രാ​നാ​ണ്​ തീ​രു​മാ​നം. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി. ​ശി​വ​ൻ, ജെ.​എ​ച്ച്.​ഐ ഇ.​പി. ശൈ​ലേ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode News
Next Story