Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്​ കാൽ...

കോഴിക്കോട്​ കാൽ കോടിയിലേറെ ​വോട്ടർമാർ; സു​ര​ക്ഷ​ക്ക്​ 7234 പൊ​ലീ​സു​കാ​ർ

text_fields
bookmark_border
കോഴിക്കോട്​ കാൽ കോടിയിലേറെ ​വോട്ടർമാർ; സു​ര​ക്ഷ​ക്ക്​ 7234 പൊ​ലീ​സു​കാ​ർ
cancel

കോ​ഴി​ക്കോ​ട്​: ചൊ​വ്വാ​ഴ്​​ച ജി​ല്ല​യി​ൽ വി​ധി​യെ​ഴു​തു​ക കാ​ൽ കോ​ടി​യി​ലേ​റെ ​വോ​ട്ട​ർ​മാ​ർ. 13 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 12,39,212 പു​രു​ഷ​ന്മാ​രും 13,19,416 സ്​​ത്രീ​ക​ളും 51 ട്രാ​ൻ​സ്​​െ​ജ​ൻ​ഡ​ർ​മാ​രു​മ​ട​ക്കം 25,58,679 പേ​ർ​ക്കാ​ണ്​ വോ​ട്ട​വ​കാ​ശ​മു​ള്ള​ത്. ത​ദ്ദേ​ശ ​െത​ര​ഞ്ഞെ​ടു​പ്പി​നു​േ​ശ​ഷം 87,726 പേ​രാ​ണ്​ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, പ​ട്ടി​ക​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രും 80 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​രു​മാ​യ 33,734 പേ​രും തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​യു​ള്ള 12,260 ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 45,994 പേ​ർ ഇ​തി​ന​കം വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി.

കോ​വി​ഡ്​ വ്യാ​പ​ന​ഭീ​തി ഉ​ൾ​പ്പെ​ടെ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ്​ ഇ​ത്ത​ര​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണം ക​മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ​ര​സ്യ​​പ്ര​ചാ​ര​ണ​ത്തി​ന്​ അ​വ​സാ​നം​കു​റി​ച്ച്​ ന​ട​ത്താ​റു​ള്ള ​െകാ​ട്ടി​ക്ക​ലാ​ശ​ത്തി​നും​ ക​മീ​ഷ​ൻ ഇ​ത്ത​വ​ണ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​ഞ്ചു​കോ​ടി​യു​ടെ വ​സ്​​തു​ക്ക​ൾ പി​ടി​കൂ​ടി​​

തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ണ​ത്തി​‍െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​തു​വ​രെ പി​ടി​കൂ​ടി​യ​ത് പ​ണ​മു​ൾ​പ്പെ​ടെ അ​ഞ്ചു​കോ​ടി​യോ​ളം രൂ​പ​യു​ടെ വ​സ്​​തു​ക്ക​ൾ. മ​തി​യാ​യ രേ​ഖ​യി​ല്ലാ​ത്ത ഒ​രു​കോ​ടി​യി​ലേ​റെ രൂ​പ​ക്കു​പു​റ​മെ 2,90,02,105 രൂ​പ മൂ​ല്യ​മു​ള്ള സ്വ​ർ​ണം, 49,32,280 രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന്, 3,64,842 രൂ​പ​യു​ടെ മ​ദ്യം എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

33,734 പേ​ര്‍ വീ​ട്ടി​ൽ വോ​ട്ട് ചെ​യ്​​തു

ജി​ല്ല​യി​ല്‍ 33,734 പേ​ർ സ്വ​ന്തം വീ​ടു​ക​ളി​ൽ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 7229 പേ​രും 80​ ക​ഴി​ഞ്ഞ 26,479 പേ​രും കോ​വി​ഡ് രോ​ഗി​ക​ളും ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​മാ​യ 26 പേ​രു​മാ​ണ് വോ​ട്ടു​ചെ​യ്​​ത​ത്. വ​ട​ക​ര 2480, കു​റ്റ്യാ​ടി 3015, നാ​ദാ​പു​രം 3261, കൊ​യി​ലാ​ണ്ടി 2276, പേ​രാ​മ്പ്ര 2760, ബാ​ലു​ശ്ശേ​രി 3154, എ​ല​ത്തൂ​ർ 3346, കോ​ഴി​ക്കോ​ട് നോ​ര്‍ത്ത്​ 2379, കോ​ഴി​ക്കോ​ട് സൗ​ത്ത്​ 1544, ബേ​പ്പൂ​ർ 1633, കു​ന്ദ​മം​ഗ​ലം 2712, കൊ​ടു​വ​ള്ളി 2639, തി​രു​വ​മ്പാ​ടി 2455 എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ടു​ചെ​യ്​​ത​ത്.

വോ​ട്ട് ചെ​യ്​​തത്​ 12,260 ഉ​ദ്യോ​ഗ​സ്​​ഥ​ർ

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യു​ള്ള ജി​ല്ല​യി​ലെ 12,260 ജീ​വ​ന​ക്കാ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഇ​തു​വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ത്ത അ​പേ​ക്ഷ​ക​ർ​ക്ക് ബാ​ല​റ്റ് പേ​പ്പ​ർ ത​പാ​ലി​ൽ അ​യ​ച്ചു​കൊ​ടു​ക്കും. വ​ട​ക​ര 1103, കു​റ്റ്യാ​ടി 1016, നാ​ദാ​പു​രം 1137, കൊ​യി​ലാ​ണ്ടി 842, പേ​രാ​മ്പ്ര 1219, ബാ​ലു​ശ്ശേ​രി 635, എ​ല​ത്തൂ​ര്‍ 1147, കോ​ഴി​ക്കോ​ട് നോ​ര്‍ത്ത് 1234, കോ​ഴി​ക്കോ​ട് സൗ​ത്ത് 607, ബേ​പ്പൂ​ര്‍ 642, കു​ന്ദ​മം​ഗ​ലം 1212, കൊ​ടു​വ​ള്ളി 697, തി​രു​വ​മ്പാ​ടി 769 എ​ന്നി​ങ്ങ​നെ​യാ​ണ്​ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സു​ര​ക്ഷ​ക്ക്​ 7234 പൊ​ലീ​സു​കാ​ർ

ജി​ല്ല​യി​ൽ 7234 പൊ​ലീ​സു​കാ​രെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ സു​ര​ക്ഷ​ക്ക്​ ഒ​രു​ക്കി​യ​ത്‌. സി​റ്റി​യി​ല്‍ 2417, റൂ​റ​ലി​ല്‍ 4817 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നു​ണ്ടാ​കു​ക. 852 കേ​ന്ദ്ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും 1562 സ്‌​പെ​ഷ​ല്‍ പൊ​ലീ​സു​കാ​രും ഡ്യൂ​ട്ടി​ക്കു​ണ്ട്. 24 വീ​തം സ്​​റ്റാ​റ്റി​ക് സ​ർ​വൈ​ല​ന്‍സ് ടീ​മും ആ​ൻ​റി ഡി​ഫെ​യ്‌​സ്‌​മെൻറ്​ സ്ക്വാ​ഡും നി​രീ​ക്ഷ​ണ​ത്തി​നു​ണ്ടാ​കും.

നീ​ക്കി​യ​ത്​ 1.81 ല​ക്ഷം പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ

മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന് ഇ​തു​വ​രെ നീ​ക്കം​ചെ​യ്​​ത​ത്​ 1.81 ല​ക്ഷ​ത്തി​ലേ​റെ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ. 7331 ചു​വ​രെ​ഴു​ത്തു​ക​ള്‍, 1,32,789 പോ​സ്​​റ്റ​റു​ക​ള്‍, 11,851 ബാ​ന​റു​ക​ള്‍, 29,436 കൊ​ടി​തോ​ര​ണ​ങ്ങ​ള്‍, ഫ്ല​ക്സ് ബോ​ര്‍ഡു​ക​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ 1,81,407 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളാ​ണ്​ നീ​ക്കം​ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:homeassembly election 2021kozhikode News
News Summary - 25 lakh voters in kozhikode
Next Story