Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:29 AM IST Updated On
date_range 9 Aug 2021 5:29 AM IST2467 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 18.05
text_fieldsbookmark_border
കോഴിക്കോട്: ജില്ലയില്‍ 2,467 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2,448 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്നുവന്ന നാലുപേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 13,924 പേരെ പരിശോധനക്ക് വിധേയരാക്കി. എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2,397 പേര്‍കൂടി രോഗമുക്തി നേടി. 18.05 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. രോഗം സ്ഥിരീകരിച്ച് 26,345 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1,677 പേർ ഉൾെപ്പടെ 59,174 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 7,64,523 പേർ നിരീക്ഷണം പൂർത്തിയാക്കി.1,797 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് പോസിറ്റിവായവരുമായി ഏതെങ്കിലും തരത്തിലുള്ള സമ്പർക്കമുണ്ടായവർ, പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ, കോവിഡ് രോഗലക്ഷണമുള്ളവർ എന്നിവരെല്ലാം കോവിഡ് ടെസ്റ്റിന് സ്വമേധയാ വിധേയരാകാൻ ശ്രദ്ധിക്കണമെന്നും എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും കൂടുതൽ പേർക്ക് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story