വീടുകളില്‍ 24,161 പേര് വോട്ട് രേഖപ്പെടുത്തി
text_fieldsകോഴിക്കോട്: ഹാജരാകാനാവാത്ത വോട്ടര്‍മാരുടെ വിഭാഗത്തില്‍ ചൊവ്വാഴ്ച വൈകീട്ടുവരെ വോട്ട് രേഖപ്പെടുത്തിയത് 24,161 പേര്. വടകര മണ്ഡലത്തില്‍ 2173, കുറ്റ്യാടിയില്‍ 1211, നാദാപുരത്ത് 2458, കൊയിലാണ്ടിയില്‍ 1234, പേരാമ്പ്രയില്‍ 1850, ബാലുശ്ശേരിയില്‍ 1876, എലത്തൂരില്‍ 2619, കോഴിക്കോട് നോര്‍ത്തില്‍ 2044, കോഴിക്കോട് സൗത്തില്‍ 1339, ബേപ്പൂരില്‍ 1622, കുന്ദമംഗലത്ത് 1924, കൊടുവള്ളിയില്‍ 1676, തിരുവമ്പാടിയില്‍ 2135 എന്നിങ്ങനെയാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്.
വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍, 80 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പുറമെ കോവിഡ് രോഗികള്‍ക്കും ക്വാറൻറീനില്‍ കഴിയുന്നവരുമാണ് ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത്.
ജില്ലയില്‍ 34,855 പേരാണ് ഇത്തരം വോട്ടിന് അര്‍ഹരായിട്ടുള്ളത്.
ഏപ്രില്‍ അഞ്ചാം തീയതിയോടെ അര്‍ഹരായ മുഴുവന്‍ പേരുടേയും തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നവിധം നടപടിക്രമങ്ങള്‍ തുടരുകയാണ്.

