Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right220 പേര്‍ക്കുകൂടി...

220 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
കോഴിക്കോട്​: ജില്ലയില്‍ 220 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 217 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 2,761 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 423 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 2,526 ആളുകളാണ് കോവിഡ് ബാധിതരായുള്ളത്. 4,551 പേരാണ്​ നിരീക്ഷണത്തിലുള്ളത്. 6,019 മരണങ്ങളാണ് കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പള്‍സ് പോളിയോ: ജില്ലതല ഉദ്ഘാടനം കോഴിക്കോട്​: പോളിയോ തുള്ളിമരുന്ന്​ വിതരണത്തിന്‍റെ ജില്ലാതല ഉദ്​ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിർവഹിച്ചു. പോളിയോയുടെ മേല്‍ രാജ്യം കൈവരിച്ച വിജയം ഭാവിയിലും നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം ഇമ്യൂണൈസേഷന്‍ തുടരുന്നതെന്ന്​ മന്ത്രി പറഞ്ഞു. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനും മന്ത്രി നേതൃത്വം നല്‍കി. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമര്‍ ഫാറൂഖ് അധ്യക്ഷതവഹിച്ചു. ജില്ല ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ടി. മോഹന്‍ദാസ്, കോർപറേഷന്‍ കൗണ്‍സിലര്‍ എസ്.കെ. അബൂബക്കര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം. സുജാത, റോട്ടറി കാലിക്കറ്റ് മിഡ്ടൗണ്‍ ഗവര്‍ണര്‍ ഡോ. രാജേഷ്, ഡോ. ശാന്തി ഗംഗ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ബാസ്, ഡോ. പി. ഫിറോസ്, ഡോ. ദിവ്യ, ബേബി നാപ്പള്ളി, കെ.എം. മുസ്തഫ, വി.കെ. വാസന്തി, സി. ദിവ്യ, ആർ. ജയന്ത് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story