കാന്റീനിൽനിന്ന് ഭക്ഷണം കഴിച്ച തിരുവണ്ണൂർ കോട്ടൺ മില്ലിലെ 22 തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധ
text_fields
തിരുവണ്ണൂർ കോട്ടൺ മില്ലിലെ കാൻറീനിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഫറോക്ക് ഇ .എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളികളിൽനിന്ന് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നു
ഫറോക്ക്: തിരുവണ്ണൂർ കോട്ടൺ മില്ലിലെ 22 തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കാൻറീനിൽനിന്ന് വ്യാഴാഴ്ച രാവിലെ ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്.
ഫറോക്ക് ഇ. എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ച 22 പേരിൽ എട്ടു പേരെ അഡ്മിറ്റ് ചെയ്തു. പ്രാഥമിക ചികിത്സക്ക് ശേഷം ബാക്കിയുള്ള 14 പേരെ വൈകീട്ടോടെ ഡിസ്ചാർജ് ചെയ്തു.
തൊഴിലാളികളായ ആതിര, ഗിരിജ, അശ്വതി, രഞ്ജിത, രാഹുൽ, ശൈലേഷ്, ദിനേഷ്, ആദർശ് എന്നിവരാണ് ചികിത്സയിലുള്ളത്. ഛർദി, തലകറക്കം, അസ്വസ്ഥത എന്നീ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. നൂറിൽ പരം തൊഴിലാളികൾ കാന്റീനിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നു. 22 പേർക്കാണ് രോഗലക്ഷണം.
പ്രാഥമിക പരിശോധനയിൽ ഭക്ഷ്യവിഷബാധയാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി.സാമ്പ്ൾ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് അയച്ചു. ഫറോക്ക് താലൂക്കാശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.പി. മുഹമ്മദ്, സി.സി. കീർത്തി എന്നിവർ ഇ.എസ്.ഐ ആശുപത്രി സന്ദർശിച്ച് ജില്ല മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

