Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'21 ഗ്രാംസിന്'​...

'21 ഗ്രാംസിന്'​ നഗരത്തിൽ തിയറ്ററുകൾ ലഭിച്ചില്ലെന്ന്

text_fields
bookmark_border
കോഴിക്കോട്: ​'21 ഗ്രാംസ്'​ സിനിമ പ്രദർശിപ്പിക്കാൻ നഗരത്തിലെ തിയറ്റർ ഉടമകൾ തയാറായില്ലെന്ന്​ നടൻ അനൂപ്​ മേനോൻ. കോവിഡിനിടെ ചിത്രീകരണം പൂർത്തിയായിട്ടും ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ നൽകാതെ തിയറ്റര്‍ അനുഭവത്തിനായി റിലീസ് നീട്ടിയിട്ടും സിനിമക്ക്​ കോഴിക്കോട്ടെ തിയറ്ററുകള്‍ ലഭിച്ചില്ല. അതേസമയം, മറ്റ് കേന്ദ്രങ്ങളിൽനിന്നെല്ലാം മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. വരുംനാളില്‍ തിയറ്റര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. സിനിമ നല്ലതാണെങ്കില്‍ ഒരു ലോബിയ്ക്കും ആ സിനിമയെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. '21 ഗ്രാംസ്' സിനിമ ടീമുമായി കാലിക്കറ്റ് പ്രസ് ക്ലബ് നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് സ്വദേശിയായ നവാഗത സംവിധായകൻ ബിബിന്‍ കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച സിനിമ ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.എന്‍. റിനീഷാണ്​ നിർമിച്ചത്​. കെ.എന്‍. റിനീഷ്​, നടന്‍ അനുമോഹന്‍, പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story