Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:48 AM IST Updated On
date_range 23 April 2022 5:48 AM IST20 പവൻ സ്വർണവും ഒരു ലക്ഷവും മൂന്ന് ലക്ഷത്തിന്‍റെ ബൈക്കും മോഷ്ടിച്ച പ്രതി പിടിയിൽ
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പൂവാട്ടുപറമ്പ് ചന്തംപറമ്പിൽ കഴിഞ്ഞ ദിവസം നടന്ന മോഷണക്കേസിലെ പ്രതി പിടിയിൽ. 'അനുഗ്രഹ'യിൽ നൗഫൽ അഹമ്മദിന്‍റെ വീട്ടിൽനിന്ന് 20 പവൻ സ്വർണവും ഒരുലക്ഷം രൂപയും മോഷ്ടിച്ച കണ്ണൂർ ഇരിക്കൂർ ദാറുൽ ഫലാഹിൽ ഇസ്മയിലാണ് (29) പിടിയിലായത്. ഈ മാസം 19ന് വൈകുന്നേരം അഞ്ചരക്കും രാത്രി 11.00 മണിക്കും ഇടയിലാണ് മോഷണം നടന്നത്. വീട്ടുകാർ നോമ്പ് തുറക്കാൻ പോയ സമയത്ത് മുൻവാതിലിന്‍റെ പൂട്ട് തകർത്ത് അലമാരയുടെ വാതില് തകർത്താണ് 20 പവൻ സ്വർണവും ഒരുലക്ഷം രൂപയും മോഷ്ടിച്ചത്. പോർച്ചിൽ നിർത്തിയിട്ടിരുന്ന മൂന്ന് ലക്ഷം രൂപയുടെ എൻഫീൽഡ് ഇന്റർസെപ്റ്റർ ബൈക്കും ഇയാൾ കടത്തിയിരുന്നു. മലപ്പുറം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലും മോഷണക്കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഇസ്മയിൽ. ബി.കോം ബിരുദധാരിയായ ഇയാൾ ആഡംബര ജീവിതം നയിക്കുന്നതിനും സ്ത്രീകളെ വലയിലാക്കുന്നതിനുമാണ് മോഷ്ടിച്ച പണം ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കാക്കനാട് സബ്ജയിലിൽനിന്ന് കഴിഞ്ഞമാസം പത്തിന് പുറത്തിറങ്ങിയ ശേഷം പത്തനംതിട്ടക്കാരിയായ കാമുകിയുടെ അക്കൗണ്ടിലേക്ക് ഇയാൾ ലക്ഷങ്ങൾ കൈമാറിയിട്ടുണ്ട്. മോഷണം നടത്തിയശേഷം ഒരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപ്പെടാൻ വിദഗ്ധനാണ് ഇസ്മയിൽ. പൊലീസിനെ കബളിപ്പിക്കാൻ നിരവധിതവണ ഫോൺനമ്പർ മാറിയാണ് ഉപയോഗിക്കുക. മോഷ്ടിച്ച ബുള്ളറ്റിൽ സഞ്ചരിച്ചതാണ് പിടിയിലാകാൻ കാരണം. കാക്കനാട് സബ്ജയിലിൽനിന്നും പുറത്തിറങ്ങിയ ശേഷം കോഴിക്കോട് കേന്ദ്രീകരിച്ച് മോഷണം നടത്തുകയായിരുന്നു. നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ താമസിച്ചാണ് തെളിവുകൾ അവശേഷിപ്പിക്കാതെയുള്ള മോഷണം ആസൂത്രണം ചെയ്തിരുന്നത്. മലപ്പുറം ചേളാരിയിലും മോഷണത്തിനായി പോയതായി പ്രതി പൊലീസിനോട് സമ്മതിച്ചു. സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നി ലാലുവും സബ് ഇൻസ്പെക്ടർ കെ. രമേഷ് കുമാറും ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, സി.കെ. സുജിത്ത്, മെഡിക്കൽ കോളജ് സബ് ഇൻസ്പെക്ടർ ഹരീഷ്, സി.പി.ഒ അരുൺ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. -B -B
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story