Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right1990ലെ സ്​റ്റാഫ്​...

1990ലെ സ്​റ്റാഫ്​ പാറ്റേൺ; ഉള്ളത്​ മൂന്നി​െലാന്ന്​ ജീവനക്കാർ

text_fields
bookmark_border
1990ലെ സ്​റ്റാഫ്​ പാറ്റേൺ; ഉള്ളത്​ മൂന്നി​െലാന്ന്​ ജീവനക്കാർ
cancel

കോഴിക്കോട്​: മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ട്രാൻസ്​ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിൽ പ്രഫസർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ തസ്​തിക ഒഴിഞ്ഞുകിടക്കുന്നു. സ്​റ്റാഫ്​ പാറ്റേണി​െൻറ മൂന്നിലൊന്ന്​ ജീവനക്കാർ മാത്രമാണ്​​ നിലവിലുള്ളത്​. ഇത്​ ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കുകയാണ്​.

പ്രഫസർ തസ്​തിക നാലു വർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുകയാണ്​. പ്രഫ. വി.പി. ശശിധരൻ പോയശേഷം വന്നയാൾ ദിവസങ്ങൾ മാത്രമാണ്​ ആ സ്​ഥാനത്തുണ്ടായിരുന്നത്​. പിന്നീട്​ തസ്​തികയിൽ ആളില്ലാതെ കിടക്കുകയാണ്​. ഒരു പ്രഫസറും ഒരു അസോസിയേറ്റ്​ പ്രഫസറും മൂന്ന്​ ​െലക്​ചറർമാരുമാണ്​ ട്രാൻസ്​ഫ്യൂഷൻ മെഡിസിനിൽ വേണ്ടത്​. അതിനു പകരം രണ്ട്​​ അസോസിയേറ്റ്​ പ്രഫസർമാർ മാത്രമാണ്​ വിഭാഗത്തിൽ നിലവിലുള്ളത്​.

ഡയറക്​ടറേറ്റ്​​ ജനറൽ ഓഫ്​ ഹെൽത്ത്​ സർവിസ്​1990ൽ പുറപ്പെടുവിച്ച മാനദണ്ഡ പ്രകാരമാണ്​ രക്​ത ബാങ്കുകളിൽ ഇപ്പോഴും ജീവനക്കാരെ നിയമിക്കുന്നത്​. അതുപ്രകാരം ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ 64 ജീവനക്കാരാണ്​ വർഷം 20,000 ​രക്​തദാതാക്കളുള്ള മെഡിക്കൽ കോളജിലെ രക്​തബാങ്കിൽ ആവശ്യമുള്ളത്​. എന്നാൽ, 21 പേരാണ്​ നിലവിൽ രക്​തബാങ്കിലുള്ളത്​. രണ്ട്​ താൽക്കാലിക ജീവനക്കാരുമുണ്ട്​.

രക്​തമെടുക്കുന്ന ബ്ലീഡിങ്​ റൂമിൽ നാലുവീതം ജൂനിയർ ഡോക്​ടർമാരും നഴ്​സുമാരും രണ്ടു വീതം സോഷ്യൽ വർക്കർമാരും അറ്റൻഡർമാരുമാണ്​ ആവശ്യം. മെഡിക്കൽ കോളജിലെ രക്​തബാങ്കിൽ ജൂനിയർ ഡോക്​ടർമാർ ഇല്ല. ഹൗസ്​ സർജൻമാരെ വെച്ചാണ്​ പ്രവർത്തിക്കുന്നത്​. ഒരു നഴ്​സാണുള്ളത്​. സോഷ്യൽ വർക്കർമാർ എംപ്ലോയ്മെൻറ്​ എക്​​സ്​ചേഞ്ച്​ വഴി താൽക്കാലിക നിയമനം നേടിയവരാണ്​. ഇവർ ഒരു വർഷം കഴിയു​േമ്പാൾ കാലാവധി കഴിഞ്ഞ്​ പോയാൽ പിന്നീട്​ ആറുമാസത്തിനു ശേഷമാണ്​ പുതിയ നിയമനം നടക്കുക. പ്ലേറ്റ്​ലെറ്റും പ്ലാസ്​മയും വേർതിരിക്കുന്ന എഫർസിസ്​ യൂനിറ്റിൽ രണ്ട്​ നഴ്​സുമാരും ഒരു അറ്റൻഡറുമാണ്​ ആവശ്യം. അറ്റൻഡർ ഉണ്ടെങ്കിലും നഴ്​സുമാരില്ല. കോവിഡ്​ കാലത്ത്​ പ്ലാസ്​മ ചികിത്സ തകൃതിയായി നടക്കു​േമ്പാഴാണ്​ ഇൗ അവസ്​ഥ.

വളരെക്കുറവ്​ ജീവനക്കാരുള്ളത്​ ലബോറട്ടറിയിലാണ്​. നാല്​ ടെക്​നിക്കൽ സൂപ്പർവൈസർ വേണ്ടിടത്ത്​ ഉള്ളത്​ ഒരാളാണ്​. എട്ട്​ ടെക്​നിക്കൽ അസിസ്​റ്റൻറുമാർക്ക്​ പകരം ഒരാൾ. 13 ടെക്​നീഷ്യൻമാർ വേണ്ടിടത്ത്​ ഒമ്പതു പേർ, നാല്​ അസിസ്​റ്റൻറും അഞ്ച്​ അറ്റൻഡറും വേണ്ടിടത്ത്​ ഉള്ളത്​ ഓരോരുത്തർ വീതമാണ്​. നാല്​​ ഡോണർ ഓർഗനൈസർമാർ വേണം. ഇൗ തസ്​തികയിൽ ആരുമില്ല. രണ്ട്​ അസോസിയേറ്റഡ്​ ക്ലറിക്കൽ സ്​റ്റാഫിനു പകരം ഒരു പാർട്ട്​ ടൈം ജീവനക്കാരനുണ്ട്​. ക്ലർക്ക്​, സ്​റ്റോർകീപ്പർ എന്നിവർ ഓരോരുത്തർ വേണം. ഇവിടെയും ആരുമില്ല.

1990ലെ മാനദണ്ഡപ്രകാരമുള്ള കണക്കുകളാണ്​ ഇത്​. മൂന്ന്​ ദശകങ്ങൾ കഴിഞ്ഞിട്ടും ഇതേ മാനദണ്ഡപ്രകാരമുള്ള സ്​റ്റാഫ്​ പാറ്റേണാണ്​ പിന്തുടരുന്നത്​. മാനദണ്ഡത്തിൽ ​മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ഉത്തരവ്​ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeeskozhikode medical collage hospitalstaff pattern
Next Story