കോവിഡ് ചികിത്സയിലായവരുടെ വീട്ടിൽ നിന്ന് 19 പ്രാവുകളെ മോഷ്ടിച്ചു
text_fieldsകോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായ കുടുംബത്തിെൻറ വിലപിടിപ്പുള്ള വളർത്തു പ്രാവുകളെ മോഷ്ടിച്ചതായി പരാതി.
വെസ്റ്റ് കൊമ്മേരിയിലെ വീട്ടിൽനിന്നാണ് 3000 രൂപ മുതൽ 10,000 രൂപവരെ വിലയുള്ള മത്സര പ്രാവുകളിൽ 19 എണ്ണത്തിനെ മോഷ്ടിച്ചത്. വീട്ടിൽ സ്ത്രീകളടക്കമുള്ളവർ ആശുപത്രികളിൽ ചികിത്സയിലാണ്.
ആർ.ആർ.ടി അംഗങ്ങൾ വീട്ടിലെത്തിയപ്പോഴാണ് മോഷണം അറിഞ്ഞതെന്ന് പ്രാവ് വളർത്തുന്ന യുവാവ് മെഡിക്കൽ കോളജ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സുഹൃത്ത് വശം യുവാവ് പരാതി കൊടുത്തയക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും സിറ്റിപൊലീസ് കമീഷണർക്കും ജില്ല കലക്ടർക്കും പരാതി നൽകിയതായും യുവാവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

