Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:34 AM IST Updated On
date_range 19 Aug 2022 1:34 AM IST18കാരൻ തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
ശ്രീകണ്ഠപുരം: പ്ലസ് ടു കഴിഞ്ഞ് ബിരുദ പഠനത്തിന് ചേരാനിരുന്ന . ചുഴലി കൂനത്തെ പുളുക്കൂൽ വീട്ടിൽ ജിബിനിനെയാണ് (18) വീടിനടുത്ത മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. കുറുമാത്തൂർ വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽനിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ ജിബിൻ ബിരുദപഠനത്തിന് ചേരാനിരിക്കുകയായിരുന്നു. നാട്ടിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. രാത്രിയോടെ ഉണ്ടായ മരണം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. ശ്രീകണ്ഠപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. കൂനത്തെ ബാബു-ശ്രീജ ദമ്പതികളുടെ മകനാണ്. സഹോദരി: ജിസ്ന. jibin 18 skpm
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
