Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right15 മിനിറ്റിനുള്ളിൽ 22...

15 മിനിറ്റിനുള്ളിൽ 22 കിലോമീറ്റർ താണ്ടി ദീപ ജോസഫി‍െൻറ കന്നിയാത്ര

text_fields
bookmark_border
15 മിനിറ്റിനുള്ളിൽ 22 കിലോമീറ്റർ താണ്ടി ദീപ ജോസഫി‍ൻെറ കന്നിയാത്ര നാദാപുരം: ആംബുലൻസ് ഡ്രൈവറായി 15 മിനിറ്റിനുള്ളിൽ രോഗിയുമായി 22 കിലോ മീറ്റർ താണ്ടി, ദീപ ജോസഫി​ൻെറ കന്നിയാത്ര. വിലങ്ങാട് സ്വദേശിനി ദീപ ജോസഫ് ആണ് പെൺകരുത്തിൽ ആംബുലൻസി​ൻെറ വളയം പിടിച്ച് രോഗിയുമായി ആദ്യയാത്ര നടത്തിയത്. പുളിയാവ് നാഷനൽ കോളജിലെ ബസ് ഡ്രൈവറായ ഈ യുവതി കോളജ് അടച്ചതോടെ ജോലിതേടി അലയുന്നതിനിടെയാണ് വളയം അച്ചംവീട് യൂത്ത് ​െഡവലപ്​മൻെറ്​ സൻെററിനെ സമീപിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ ഫണ്ടിൽനിന്ന് ലഭിച്ച ആംബുലൻസിന് സ്ഥിരംഡ്രൈവർ ഉണ്ടായിരുന്നില്ല. ക്ലബ് ഭാരവാഹികൾ അത്യാവശ്യ ഘട്ടത്തിൽ ഓടിക്കുകയായിരുന്നു പതിവ്. ഡ്രൈവർ ആക്കണമെന്ന ഇവരുടെ ആവശ്യം അംഗീകരിച്ച് തിങ്കളാഴ്ച ക്ലബ്​ പ്രവർത്തകർ താക്കോൽ കൈമാറി. 108 ആംബുലൻസിൽ അപേക്ഷ നൽകിയെങ്കിലും ലഭിച്ചില്ല. വടകര താലൂക്കാശുപത്രിയിലെ ഇൻറർവ്യൂയിൽ പങ്കെടുത്ത് ഒന്നാമതെത്തിയെങ്കിലും തദ്ദേശ പരിഗണനയിൽ തഴയപ്പെട്ടു. തിങ്കളാഴ്ച ഉച്ചക്ക് വടകരയിൽനിന്ന് ആംബുലൻസിൽ ഓക്സിജൻ നിറച്ച് തിരിച്ച് നാദാപുരത്ത് എത്തിയപ്പോഴാണ് ആദ്യവിളി വന്നത്; വളയത്തുനിന്ന് അത്യാസന്ന രോഗിയുമായുള്ള യാത്രക്ക്. ആദ്യ കുതിപ്പിൽ വടകര സഹകരണ ആശുപത്രിയിൽ രോഗിയെ എത്തിച്ച ചാരിതാർഥ്യത്തിൽ വീണ്ടും യാത്രക്ക് ഒരുങ്ങിയിരിക്കുകയാണ് ദീപ. ഭർത്താവ് അനിൽകുമാർ വർക്ക്​ഷോപ് ജീവനക്കാരനാണ്. രണ്ട് മക്കളുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story