Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:31 AM IST Updated On
date_range 6 Jan 2021 5:31 AM IST15 ലക്ഷത്തിെൻറ ദ്രവമാലിന്യ പ്ലാൻറ് 'പായൽ വളർത്തു' േകന്ദ്രമായി
text_fieldsbookmark_border
15 ലക്ഷത്തിൻെറ ദ്രവമാലിന്യ പ്ലാൻറ് 'പായൽ വളർത്തു' േകന്ദ്രമായി കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രിയിൽ 2010ൽ ആരംഭിച്ച ദ്രവമാലിന്യ സംസ്കരണ പ്ലാൻറ് പായൽ വളർത്തു കേന്ദ്രമായി. ആശുപത്രിയിലെ കക്കൂസ് മാലിന്യ ടാങ്ക് കവിഞ്ഞ് പുറത്തേക്ക് ഒഴുകുന്ന സാഹചര്യത്തിലാണ് കോഴിക്കോട് ഗവ. പോളിടെക്നിക്കിൻെറ സാേങ്കതിക സഹായത്തോടെ പദ്ധതി ആരംഭിച്ചത്. അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്ത പദ്ധതി ഏതാനും മാസങ്ങളാണ് പ്രവർത്തിച്ചത്. കുന്നുമ്മൽ േബ്ലാക്ക് പഞ്ചായത്താണ് പദ്ധതി നടപ്പാക്കിയത്. കക്കൂസ് ടാങ്കിലെ മാലിനജലം മോേട്ടാർ പമ്പ് ഉപയോഗിച്ച് പ്രത്യേക ടാങ്കിലെത്തിക്കുകയും ആ വെള്ളം പ്ലാൻറിലെത്തിച്ച് ശുചീകരിച്ച് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പദ്ധതിയാണ് നടപ്പാക്കിയത്. ഇൗ പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളിൽ അവശിഷ്ട വെള്ളം തോട്ടം നനക്കാനും മറ്റും ഉപയോഗിക്കുന്നതായി പദ്ധതി നടപ്പാക്കിയ പോളിയിലെ റിട്ട. അധ്യാപകൻ പറഞ്ഞു. കുറ്റ്യാടി ആശുപത്രിയിൽ പദ്ധതി ഉപയോഗിക്കാത്തതിനാൽ െവറുടെ കിടന്ന ടാങ്കുകളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകു വളർത്തു േകന്ദ്രമായതോടെയാണ് കൊതുകിൻെറ ലാർവകളെ നശിപ്പിക്കാൻ പായൽ വളർത്തുകയും ഗപ്പികളെ നിേക്ഷപിക്കുകയും ചെയ്തത്. കക്കൂസ് ടാങ്ക് കവിഞ്ഞൊഴുകുന്ന പ്രശ്നം ഏതാണ്ട് പരിഹരിക്കുകയും ചെയ്തതോടെ 10 കൊല്ലത്തോളമായി പ്രവർത്തിക്കാതെ കിടന്ന പ്ലാൻുകൾ തുരുെമ്പടുത്ത് നശിക്കുന്നു. അതിനിടെ, പ്ലാൻറ് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ സ്വകാര്യ കമ്പനി അധികൃതർ പരിശോധിച്ചു. പ്രവർത്തനം പുനരാരംഭിക്കാൻ വകയിരുത്തിയ ഫണ്ട് അപര്യാപ്തമാണെന്നാണ് പറയുന്നത്. പൈപ്പ്ലൈനുകൾ െപാട്ടിയിട്ടുണ്ട്. പ്ലാൻറ് പ്രവർത്തനക്ഷമമാക്കി വെള്ളം ശുചീകരിച്ചു കഴിഞ്ഞാൽ ആശുപത്രിയിലെ ഫ്ലഷ് ടാങ്കുകളിൽ പോലും ഉപയോഗിക്കാമെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story