Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right14 കിലോ നിരോധിത...

14 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
കണ്ണൂർ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപന തടയാൻ നഗരത്തിലെ കടകളിൽ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും കോർപറേഷൻ ആരോഗ്യ വകുപ്പിന്‍റെയും നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധനയിൽ 14 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ചെറുകിട വ്യാപാരികളെ മാത്രം പരിശോധനയുടെ പേരിൽ ദ്രോഹിക്കുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരും ചില വ്യാപാരികളുമായി വാക്കുതർക്കവുമുണ്ടായി. സെൻട്രൽ മാർക്കറ്റിലെ 30 കടകളിലാണ് ശനിയാഴ്ച രാവിലെ പരിശോധന നടത്തിയത്. ആറ് കടകൾക്ക് നോട്ടീസ് നൽകി. ആദ്യഘട്ടത്തിൽ പിഴ 10,000 രൂപയാണ് കടകൾ നൽകേണ്ടത്. ആവർത്തിച്ചാൽ 25,000 വീണ്ടും ആവർത്തിച്ചാൽ 50,000 രൂപയും കടയുടെ ലൈസൻസും റദ്ദാക്കും. വരും ദിവസങ്ങളിൽ നഗരത്തിന്‍റെ പല ഭാഗങ്ങളിലും സമാന പരിശോധന ഉണ്ടാവുമെന്നും വ്യാപാരികൾക്ക് നേരത്തേ താക്കീത് നൽകിയതിനാൽ കർശന നടപടി സ്വീകരിക്കുമെന്നും കോർപറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രേംരാജ് പറഞ്ഞു. പരിശോധനക്ക് മലിനീകരണ നിയന്ത്രണ ബോർഡ് അസി. എൻജിനീയർ ബി. രാജേഷ്, ജെ.എച്ച് ഐ.കെ. ഉദയകുമാർ, എസ്. രാധിക എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story