യു.പി സ്വദേശിയായ 13കാരനെ കാണാനില്ലെന്ന് പരാതി
text_fieldsസണ്ണി
നാദാപുരം: പേരോട് എം.ഐ.എം ഹൈസ്കൂൾ വിദ്യാർഥിയും ഉത്തർപ്രദേശ് സ്വദേശിയുമായ പതിമൂന്നുകാരനെ കാണാനില്ലെന്ന് പരാതി. നാദാപുരം ടൗണിൽ വാടകക്കെട്ടിടത്തിൽ കുടുംബസമേതം താമസിക്കുന്ന രാജ്കപൂറിന്റെ മകൻ സണ്ണിയെയാണ് (13) ശനിയാഴ്ച വൈകീട്ട് അഞ്ചുമുതൽ കാണാതായതായി രക്ഷിതാക്കൾ നാദാപുരം പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച വൈകീട്ട് വസ്ത്രം വാങ്ങാനെന്നുപറഞ്ഞ് പിതാവിൽ നിന്ന് 2000 രൂപ ആവശ്യപ്പെടുകയും എ.ടി.എമ്മിൽനിന്ന് തുക പിൻവലിക്കുകയും ചെയ്തതായി രക്ഷിതാക്കൾ പറഞ്ഞു. ഇതിനുശേഷം താമസ സ്ഥലത്ത് തിരിച്ചെത്തിയിട്ടില്ല.
അനുജൻ നാദാപുരം ടൗൺ, കളിസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. വടകര റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലെ സി.സി.ടി.വി പരിശോധിച്ചെങ്കിലും കുട്ടിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടില്ല. കറുത്ത ഷർട്ടും പച്ച പാന്റ്സുമാണ് ധരിച്ചിരുന്നത്. 29 വർഷമായി കുടുംബം നാദാപുരത്ത് താമസിച്ചുവരുകയാണ്. മലയാളം നന്നായി അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

