Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right121 ശുചീകരണ...

121 ശുചീകരണ തൊഴിലാളികളെ നിയമിച്ചത് വിവാദത്തിൽ, ഇനിയും 90 ഒഴിവുകൾ

text_fields
bookmark_border
vacancies
cancel

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​ര​വേ 121 തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലെ​ടു​​ത്ത തീ​രു​മാ​ന​ത്തി​നെ​തി​രെ ഭ​ര​ണ​ക​ക്ഷി​യി​ൽ നി​ന്ന​ട​ക്കം എ​തി​ർ​പ്പു​മാ​യി കൂ​ടു​ത​ൽ പേ​ർ രം​ഗ​ത്ത്. 121 പേ​രെ നി​യ​മി​ച്ചാ​ലും 90 പേ​രു​ടെ ഒ​ഴി​വ് ഇ​നി​യും ബാ​ക്കി​യാ​ണ്. ഇ​ത് എ​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ച് വ​ഴി നി​ക​ത്താ​ൻ കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി തീ​രു​മാ​നി​ച്ചു.

121 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ അ​പാ​ക​ത ആ​രോ​പി​ച്ച് ഇ​ട​ത് മു​ന്ന​ണി​യി​ലെ സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ ടി.​കെ. ച​ന്ദ്ര​ൻ മേ​യ​ർ​ക്ക് വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കി​യി​രു​ന്നു. പി​ൻ​വാ​തി​ൽ നി​യ​മ​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​രോ​പി​ച്ച് സി.​പി.​ഐ തൊ​ഴി​ലാ​ളി സം​ഘ​ട​ന എ.​ഐ.​ടി.​യു.​സി​യും രം​ഗ​ത്തെ​ത്തി. നി​യ​മ​ന​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ബി.​ജെ.​പി​യും അ​റി​യി​ച്ചു. സ്വ​ന്ത​ക്കാ​രെ നി​യ​മി​ക്കാ​നു​ള്ള ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്ന് യു.​ഡി.​എ​ഫ് കൗ​ൺ​സി​ൽ പാ​ർ​ട്ടി നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ൽ മൊ​ത്തം 122 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ഒ​രെ​ണ്ണം മാ​റ്റി​വെ​ച്ച് ബാ​ക്കി 121 ഒ​ഴി​വേി​ലേ​ക്കാ​ണ് നി​യ​മ​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. മൊ​ത്തം 122 ഒ​ഴി​വി​ലേ​ക്ക് ജി​ല്ല എം​പ്ലോ​യ്മെ​ന്റ് ഓ​ഫി​സി​ൽ നി​ന്ന് 1075 പേ​രു​ടെ ലി​സ്റ്റ് കി​ട്ടി​യ​തി​ൽ മാ​ർ​ക്കി​ന്റെ​യും സം​വ​ര​ണ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ 121 പേ​രെ തി​ര​ഞ്ഞെ​ടു​ത്ത് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അം​ഗീ​ക​രി​ച്ച് കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും അ​തി​ലു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സി​റ്റി കോ​ർ​പ​റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​നി​യ​ൻ എ.​ഐ.​ടി.​യു.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി. പ​ങ്ക​ജാ​ക്ഷ​ൻ പ​റ​ഞ്ഞു.

എം​പ്ലോ​യ്മെ​ന്റ് എ​ക്ചേ​ഞ്ച​ൽ നി​ന്നു​ള്ള ലി​സ്റ്റ് വ​രു​ത്തി ഇ​ന്റ​ർ​വ്യൂ ന​ട​ത്തി​യെ​ന്ന​ത് സു​താ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​ന്റ​ർ​വ്യൂ ന​ട​ത്തി ലി​സ്റ്റ് ത​യാ​റാ​ക്കി​യ​തി​ൽ കൂ​ടി​യാ​ണ് മു​ഴു​വ​ൻ തി​രി​മ​റി​യും ന​ട​ന്ന​ത്. താ​ത്ക്കാ​ലി​ക​മാ​യി തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​മെ​ങ്കി​ലും ഒ​രു കൊ​ല്ല​ത്തി​നു​ള്ളി​ൽ ഇ​വ​രെ സ്ഥി​ര​പ്പെ​ടു​ത്തു​മെ​ന്ന​താ​ണ് കീ​ഴ്വ​ഴ​ക്കം. അ​തി​നാ​ൽ വ​ലി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. നി​യ​മ​ന​ത്തി​നു​ള്ള കൗ​ൺ​സി​ൽ അ​ജ​ണ്ട മാ​റ്റി​വെ​ക്ക​ണ​മെ​ന്ന ഭ​ര​ണ​ക​ക്ഷി​യി​ലെ ര​ണ്ടു പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ത് ത​ള്ളി​ക​ള​ഞ്ഞു​കൊ​ണ്ടാ​ണ് കൗ​ൺ​സി​ലി​ന്റെ തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:121 sanitation workers90 more vacancies
News Summary - 121 sanitation workers were appointed in controversy, 90 more vacancies
Next Story