Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2020 11:58 PM GMT Updated On
date_range 23 July 2020 11:58 PM GMT11 പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ കൂടി
text_fieldsbookmark_border
11 പുതിയ കണ്ടെയ്ൻമൻെറ് സോണുകൾ കൂടി കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലും പഞ്ചായത്തുകളിലുമായി 11 പുതിയ കണ്ടെയ്ൻമൻെറ് സോണുകൾ. ഒളവണ്ണ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമൻെറ് സോണായി. മലാപ്പറമ്പ് (വാർഡ് എട്ട്) വേങ്ങേരി (വാർഡ് 10) എന്നിവയാണ് നഗരസഭാപരിധിയിലെ പുതിയ കണ്ടെയ്ൻമൻെറ് സോൺ. കൊടിയത്തൂർ പഞ്ചായത്തിലെ വാർഡ് അഞ്ച് തോട്ടുമുക്കം, മാവൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് കുറ്റിക്കടവ്, ചോറോട് പഞ്ചായത്തിലെ വാർഡ് 21 കക്കട്ടുവള്ളി ബീച്ച്, വാർഡ്് 18 കക്കാട്, വാർഡ് എട്ട് കുരുക്കിലാട്, കക്കോടി പഞ്ചായത്തിലെ വാർഡ്് 10 പടിഞ്ഞാറ്റുംമുറി, കൂക്കാകർ പഞ്ചായത്തിലെ വാർഡ് 12 കാക്കൂർ എന്നിവിടങ്ങളാണ് പുതിയ കണ്ടെയ്ൻമൻെറ് സോണുകളായി കലക്ടർ ഉത്തരവിട്ടത്. വാണിമേൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ഇനിയൊരുത്തരവ് ഉണ്ടാവുന്നതു വരെ കണ്ടെയ്ൻമൻെറ് സോണായിരിക്കുെമന്ന്് കലക്ടർ അറിയിച്ചു. ചോറോട് വാർഡ് എട്ടിൽ ജൂലൈ 15ന് നടന്ന ജന്മദിന പാർട്ടിയിൽ പെങ്കടുത്തവരെല്ലാം പഞ്ചായത്ത് കൺേട്രാൾ റൂമിലോ മെഡിക്കൽ ഒാഫിസറെയോ വിവരം അറിയിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയും വേണം. ചെക്യാട് പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹത്തിൽ പെങ്കടുത്തവരെല്ലാം പഞ്ചായത്ത് കൺേട്രാൾ റൂമിലോ മെഡിക്കൽ ഒാഫിസറെയോ വിവരം അറിയിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയും വേണം. ഒളവണ്ണ ആസ്റ്റൻ ഒാർത്തോപീഡിക് ആശുപത്രിയിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂലൈ ഒന്നിനും 22നും ഇടയിൽ ആശുപത്രി സന്ദർശിച്ചവരെല്ലാം പഞ്ചായത്ത് കൺേട്രാൾ റൂമിലോ മെഡിക്കൽ ഒാഫിസറെയോ വിവരം അറിയിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story