ആയുർവേദ ദിനാഘോഷം കോഴിക്കോട് നടന്നു; ജില്ലാതല ഉദ്ഘാടനം മേയർ ബീന ഫിലിപ്പ് നിർവഹിച്ചു
text_fieldsപത്താമത് ആയുർവേദ ജില്ലാതല ദിനാഘോഷം
കോഴിക്കോട്: പത്താമത് ദേശീയ ആയുർവേദ ദിനാലോഷത്തോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ ആയുർവേദ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വാരാഘോഷങ്ങളുടെയും 'ആയുർ - രുചി' ഫുഡ് ഫെസ്റ്റിന്‍റെയും ജില്ലാതല ഉദ്ഘാടനം കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. സെപ്റ്റംബർ 23ന് കോഴിക്കോട് കോർപറേഷൻ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ദേശീയ ആയുർവേദ ദിനാഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശിയും ഉദ്ഘാടനം ചെയ്തു.
ഭാരതീയ ചികിത്സാ വകുപ്പ് കോഴിക്കോട് ജില്ല മെഡിക്കൽ ഓഫിസർ ഡോ. സിനി പി.എം. അധ്യക്ഷയായ ചടങ്ങിന് നാഷണൽ ആയുഷ് മിഷൻ ഡി.പി.എം. ഡോ. അനീന പി. ത്യാഗരാജൻ സ്വാഗതമാശംസിക്കുകയും എ.എം. സുഗതൻ (പ്രസിഡന്‍റ് അരിക്കുളം ഗ്രാമ പഞ്ചായത്ത്), കെ.ടി പ്രമീള (പ്രസിഡന്‍റ് തലകുളത്തൂർ ഗ്രാമപഞ്ചായത്ത്), ഓളിക്കൽ ഗഫൂർ (പ്രസിഡന്‍റ് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്), എസ്.കെ. അബൂബക്കർ (കൗൺസിലർ, വാർഡ് 61, കോഴിക്കോട് കോർപറേഷൻ), ഡോ. രാജാറാം കിഴക്കെ കണ്ടിയിൽ (ഡി.എം.ഒ. ആരോഗ്യം), ഡോ. കവിത പി.സി. (ഡി.എം.ഒ. ഹോമിയോ) സഫറുള്ള (എൻ.എസ്.എസ് ജില്ലാ കാര്യാലയം), ഡോ. ശ്രീജ ഒ.കെ (സൂപ്രണ്ട്, ജില്ല ആയുർവേദ ആശുപത്രി), രജനി (സീനിയർ സൂപ്രണ്ട് , ഡി.എം.ഒ. ഓഫിസ്), ഡോ. സന്ദീപ് കെ (സെക്രട്ടറി AMAI), ഡോ. സഹീറലി (സെക്രട്ടറി AMMOI), ഡോ. പി.സി മനോജ് കുമാർ (ജില്ല പ്രസിഡന്‍റ്, AHMA) ഷാനി എൻ.കെ. (സെക്രട്ടറി, AHMA) എന്നിവർ ആശംസകൾ അർപ്പിക്കുകയും ആയുർവേദ ദിനാഘോഷം ജനറൽ കൺവീനർ ഡോ. ഷൈജു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
സംസ്ഥാന സർക്കാറിന്‍റെ ആയുർവേദ മേഖലയിലെ പ്രഥമ കായകല്ല അവാർഡ് നേടിയ ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് (ഒന്നാം സ്ഥാനം), അരിക്കുളം ഗ്രാമപഞ്ചായത്ത്, തലകുളത്തൂർ ഗ്രാമ പഞ്ചായത്ത്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് സാരഥികളായ, എ.എം. സുഗതൻ, കെ.ടി. പ്രമീള, ഓളിക്കൽ ഗഫൂർ എന്നിവരെയും ഭരണസമിതി അംഗങ്ങളെയും ടി പഞ്ചായത്തുകളെ മെഡിക്കൽ ഓഫിസർമാരായ ഡോ സീന ബി. മഠത്തിൽ, ഡോ രമ്യ സി.കെ, ഡോ പ്രവീൺ കെ, ഡോ. മാജിദ ഹൈദർ അലി എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
ആയുർവേദ ദിനാഘോഷത്തിന്‍റെ പ്രമേയമായ 'ആയുർവേദം, ഭൂമിക്കും ഭൂലോകർക്കും എന്ന വിഷയത്തെ അധികരിച്ച് ഡോ സുഗേഷ് കുമാർ ജി.എസ്, നല്ല ആഹാരം എന്ന വിഷയത്തെ കുറിച്ച് ഡോ. ശ്രുതി ടി.പി, ആയുഷ് വകുപ്പ് ഭാരതീയ ചികിത്സാ വകുപ്പ് - നാഷണൽ ആയുഷ് മിഷൻ ജില്ലയിൽ നടത്തി വരുന്ന വിവിധ പദ്ധതികളെ കുറിച്ച് ഡോ. അഖിൽ എസ് കുമാർ എന്നിവർ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ ആയുഷ് ഹെൽത്ത് ആന്‍റ് വെൽനെസ്സ് സെന്‍ററുകൾ ക്കായി സംഘടിപ്പിച്ച് ആയുർ - രുചി പാചക മത്സരവും, യോഗ ഡാൻസ്, സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ്സ് മത്സരവും, വിവിധ ആയുർവേദ സ്ഥാപനങ്ങൾക്കായി റീൽസ് മത്സരവും നടന്നു.
ആയുർവേദ വാരാഘോഷത്തിനോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ ആയുർവേദ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വനിതകളുടെ ആരോഗ്യത്തിൽ ആയുർവേദം, നൂതന ആയുർവേദ ആശയങ്ങളും വ്യവസായ വികസനവും, തൊഴിലിടങ്ങളിലെ ആരോഗ്യവും ആയുർവേദവും, വിദ്യാർഥികളുടെ ആരോഗ്യവും ആയുർവേദവും, ആയുർവേദ ആഹാര രീതികളും നൂതന ആശയങ്ങളും എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കി വിവിധങ്ങളായ പരിപാടികൾ ഈ കാലയളവിൽ സംഘടിപ്പിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

