Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right108 ആംബുലന്‍സ് ഇനി...

108 ആംബുലന്‍സ് ഇനി കോവിഡ്​ ബാധിതർക്ക്

text_fields
bookmark_border
നാദാപുരം: കോവിഡ് രോഗം അതിരുവിട്ടതോടെ സര്‍ക്കാര്‍ 108 ആംബ​​ുലന്‍സി​ൻെറ സേവനം ഇനിമുതല്‍ കോവിഡ്​ ബാധിച്ച രോഗികള്‍ക്ക് മാത്രം. സ്രവം ശേഖരിക്കുന്നതിനുവേണ്ടിയും നിരീക്ഷണത്തിലുള്ളവരെ ആശുപത്രികളിലെത്തിക്കാനും മറ്റും 108 ആംബ​ുലന്‍സ് ലഭിച്ചിരുന്നു. രോഗികള്‍ കൂടിയതിനാല്‍ ആംബുലന്‍സ് തികയാതെ വന്ന സാഹചര്യത്തിലാണ് സേവനം പരിമിതിപ്പെടുത്തിയതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളുള്ള മറ്റു വാഹനങ്ങളും ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കോവിഡ്​ സംശയാസ്പദമായ കേസുകള്‍ക്ക് 108 ആംബുലന്‍സി​ൻെറ സേവനം ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഡി.എം.ഒ ഉത്തരവിറക്കിയത്. ഇതിനിടയില്‍ പഞ്ചായത്തുകളിലെ വാര്‍ഡുതല ആര്‍.ആര്‍.ടി പ്രവര്‍ത്തനം വീണ്ടും സജീവമാക്കി. ആദ്യഘട്ടത്തില്‍ കാണിച്ച ജാഗ്രത നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ തണുപ്പന്‍ മട്ടിലായിരുന്നു. വാര്‍ഡുകളില്‍ നടക്കുന്ന വിവരങ്ങളൊന്നും യഥാസമയം ബന്ധപ്പെട്ടവര്‍ അറിയാനും വൈകുന്ന സ്ഥിതി വന്നുചേര്‍ന്നിരുന്നു. കല്യാണം, മരണം ഉള്‍പ്പെടെ ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ നിയന്ത്രിക്കണമെങ്കില്‍ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണം. പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇക്കാര്യമറിയാന്‍ പരിമിതികളുണ്ട്. ഇതു യഥാസമയം ആര്‍.ആര്‍.ടി വളൻറിയര്‍മാര്‍ക്കാണ്​ അറിയാനാകുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story