Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകല്ലായിപ്പുഴയുടെ...

കല്ലായിപ്പുഴയുടെ അഴിമുഖത്ത് 10.52 കോടി രൂപയുടെ പുലിമുട്ട്​ പണിയാൻ അനുമതി

text_fields
bookmark_border
കല്ലായിപ്പുഴയുടെ അഴിമുഖത്ത് 10.52 കോടി   രൂപയുടെ പുലിമുട്ട്​ പണിയാൻ അനുമതി
cancel
camera_alt

ക​ല്ലാ​യി അ​ഴി​മു​ഖ​ത്തെ പു​ലി​മു​ട്ട്

കോ​ഴി​ക്കോ​ട്​: ക​ല്ലാ​യി​പ്പു​ഴ​യു​ടെ അ​ഴി​മു​ഖ​ത്ത് 10.52 കോ​ടി രൂ​പ​യു​ടെ പു​ലി​മു​ട്ട്​ നി​ര്‍മി​ക്കാ​ൻ ഭ​ര​ണാ​നു​മ​തി​യാ​യി. നേ​ര​ത്തേ തു​ട​ങ്ങാ​നി​രു​ന്നെ​ങ്കി​ലും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മു​ട​ങ്ങി​യ പ​ദ്ധ​തി​ക്കാ​ണ്​ അ​നു​മ​തി​യാ​യ​ത്. ആ​ദ്യം പ​ണി ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ൻ പാ​റ​യു​ടെ ദൗ​ര്‍ല​ഭ്യ​ത കാ​ണി​ച്ച് പി​ന്‍വാ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജ​ല​വി​ഭ​വ വ​കു​പ്പ് പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ഭ​ര​ണാ​നു​മ​തി ന​ല്‍കി​യെ​ങ്കി​ലും ജി.​എ​സ്.​ടി തു​ക വ​ക​യി​രു​ത്താ​തി​രു​ന്ന​തി​നാ​ല്‍ പ്ര​വൃ​ത്തി ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

ഇ​പ്പോ​ള്‍ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ച​താ​യി തു​റ​മു​ഖ​മ​ന്ത്രി അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ലി​ന്‍റെ ഓ​ഫി​സി​ൽ​നി​ന്ന്​ അ​റി​യി​ച്ചു. ജ​ല​വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ധ​ന​മ​ന്ത്രി ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ അ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​ത്. നി​ര്‍മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കാ​നാ​ണ്​ തീ​രു​മാ​നം. പു​ലി​മു​ട്ട്​ നി​ർ​മാ​ണം വൈ​കു​ന്ന​തി​നാ​ൽ കോ​തി, ക​ല്ലാ​യി അ​ഴി​മു​ഖം മേ​ഖ​ല​യി​ൽ തോ​ണി​യ​പ​ക​ടം പ​തി​വാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​യി ചെ​റി​യ പു​ലി​മു​ട്ട്

കോ​തി ക​ട​പ്പു​റ​ത്ത് നി​ല​വി​ലു​ള്ള പു​ലി​മു​ട്ടു​ക​ൾ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നാ​ണ്​ പ​രാ​തി. സൂ​നാ​മി കെ​ടു​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ല്ലാ​യി​പ്പു​ഴ​യു​ടെ അ​ഴി​മു​ഖ​ത്ത് വ​ട​ക്കു ഭാ​ഗ​ത്ത് 325 മീ​റ്റ​റും തെ​ക്കു ഭാ​ഗ​ത്ത് 225 മീ​റ്റ​റും നീ​ള​ത്തി​ൽ പു​ലി​മു​ട്ട് നി​ർ​മി​ക്കാ​നാ​ണ് ചെ​ന്നൈ ഐ.​ഐ.​ടി നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, പ​ണം തി​ക​യാ​തെ യ​ഥാ​ക്ര​മം 155 മീ​റ്റ​റും 80 മീ​റ്റ​റും നീ​ള​ത്തി​ൽ പു​ലി​മു​ട്ട് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. ഐ.​ഐ.​ടി നി​ർ​ദേ​ശി​ച്ച നീ​ള​ത്തി​ൽ പു​ലി​മു​ട്ട് നി​ർ​മി​ക്കാ​നാ​ണ്​ ഇ​പ്പോ​ൾ പ​ണം അ​നു​വ​ദി​ച്ച​ത്. കോ​തി​യി​ൽ നൂ​റി​ലേ​റെ മീ​ൻ​പി​ടി​ത്ത വ​ള്ള​ങ്ങ​ൾ ഇ​പ്പോ​ൾ അ​ടു​ക്കു​ന്നു​ണ്ട്. അ​പ​ക​ടം പ​തി​വാ​യ​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​ല​ത​വ​ണ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രു​ന്നു. 15 വ​ർ​ഷ​ത്തോ​ള​മാ​യി പു​ലി​മു​ട്ട്​ നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. ബീ​ച്ച്​ റോ​ഡ്​ ന​വീ​ക​ര​ണ സ​മ​യ​ത്ത്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന്​ വാ​ഗ്ദാ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. പ​ഴ​യ പു​ലി​മു​ട്ടി​ലു​ള്ള പാ​റ​ക​ളാ​ണ്​ ഇ​പ്പോ​ൾ പ്ര​ധാ​ന​മാ​യി അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​ത്. ര​ണ്ടു​ കൊ​ല്ലം മു​മ്പ്​ ര​ണ്ടു​ പേ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. കോ​തി പാ​ല​ത്തി​നു​ സ​മീ​പം നൈ​നാം​വ​ള​പ്പി​ൽ മേ​ഖ​ല​യി​ലാ​ണ്​​ ചാ​പ്പ​യി​ലി​നും ക​പ്പ​ക്ക​ലി​നു​മി​ട​യി​ലെ വ​ള്ള​ക്കാ​രു​ടെ പ്ര​ധാ​ന മ​ത്സ്യ​വി​പ​ണ​ന​കേ​ന്ദ്രം.

കല്ലായിപ്പുഴയുടെ അഴിമുഖത്ത് 10.52 കോടി

രൂപയുടെ പുലിമുട്ട്​ പണിയാൻ അനുമതി

പു​ലി​മു​ട്ടു​ക​ൾ പു​തി​യ​ത്​ പ​ണി​താ​ലും നി​ല​വി​ലു​ള്ള പു​ലി​മു​ട്ടി​ന്‍റെ പാ​റ​ക​ൾ മാ​റ്റി​യി​ല്ലെ​ങ്കി​ൽ അ​പ​ക​ടം തു​ട​രു​മെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ര​ണ്ടു​ കൊ​ല്ല​ത്തി​ന​കം ര​ണ്ടു​ പേ​രാ​ണ്​ മ​രി​ച്ച​ത്. പു​ലി​മു​ട്ടു​ക​ളി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്കു​ നി​ൽ​ക്കു​ന്ന ക​ല്ലു​ക​ളാ​ണ്​ തോ​ണി​ക​ൾ​ക്ക്​ വി​ന​യാ​വു​ന്ന​ത്. വ​ള്ളം അ​ടു​ക്കു​മ്പോ​ൾ ക​ല്ലി​ൽ ത​ട്ടി നി​ന്നാ​ൽ തി​ര​മാ​ല​ക​ളി​ൽ ത​ട്ടി​ തോ​ണി മ​റി​യും. തോ​ണി​യി​ലു​ള്ള​വ​ർ വ​ട​ക്കു​ ഭാ​ഗ​ത്തേ​ക്ക്​ മ​റി​യു​ക​യാ​ണെ​ങ്കി​ൽ തി​ര​യി​ൽ​പെ​ട്ട്​ ക​ല്ലി​ൽ കൂ​ട്ടി​യി​ടി​ച്ച്​ അ​പ​ക​ട​മു​ണ്ടാ​വും. എ​ന്നാ​ൽ, തെ​ക്കു​ ഭാ​ഗ​ത്തേ​ക്ക്​ മ​റി​ഞ്ഞാ​ൽ വ​ലി​യ മ​ൺ​തി​ട്ട​യു​ള്ള​തി​നാ​ൽ ര​ക്ഷ​പ്പെ​ടും. ക​ല്ലു​ക​ൾ മാ​റ്റാ​തെ പ്ര​ശ്ന​പ​രി​ഹാ​ര​മാ​വി​ല്ല. അ​ഴി​മു​ഖ​ത്തും ക​ല്ലാ​യി​പ്പു​ഴ​യി​ലും​ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും ച​ളി​യും​ എ​ടു​ത്തു​​മാ​റ്റാ​നു​ള്ള പ​ദ്ധ​തി ഇ​പ്പോ​ഴും ക​ട​ലാ​സി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kallaipuzhha
News Summary - 10.52 crores at the mouth of Kallaipuzhha Permission to construct groyne
Next Story