പുതുപ്പാടിയില്‍ ജയിച്ച പന്ത്രണ്ട് വനിതകളില്‍ പത്തും കുടുംബശ്രീ അംഗങ്ങള്‍
text_fieldsഈങ്ങാപ്പുഴ: തദ്ദേശ സ്വയംഭരണ െതരഞ്ഞെടുപ്പില്‍ പുതുപ്പാടിയില്‍ ജയിച്ച പന്ത്രണ്ട് വനിതകളില്‍ പത്തും കുടുംബശ്രീ അംഗങ്ങള്‍. 23 കുടുംബശ്രീ അംഗങ്ങളാണ് മത്സരിച്ചത്.
10 പേര് പഞ്ചായത്തിലേക്കും രണ്ട് പേര് ബ്ലോക്ക് പഞ്ചായത്തിലേക്കുമാണ് വിജയിച്ചത്. യു.ഡി.എഫില്‍നിന്ന് ഏഴും എല്‍.ഡി.എഫില്‍നിന്ന് അഞ്ചു പേരുമാണ് വിജയിച്ചത്.
കുടുംബശ്രീ അംഗം, എ.ഡി.എസ് അംഗം എന്നീ നിലകളില്‍ സമൂഹത്തില്‍ നിരന്തരം ഇടപെടുന്നവരായതുകൊണ്ടാണ് മുന്നണികള്‍ ഇവരെ മത്സരരംഗത്തിറക്കിയത്. അതുകൊണ്ടുതന്നെ മികച്ച നേട്ടം കൈവരിക്കാനാവുകയും ചെയ്തു. നിലവിലുള്ള സി.ഡി.എസ് ഭരണസമിതിയില്‍നിന്ന് മൂന്നു പേര് മത്സരിച്ചതില്‍ രണ്ടു പേരും ജയിച്ചു.

