Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആശ്വാസ് പദ്ധതിയിലൂടെ വ്യാപാരികൾക്ക് 10 ലക്ഷം ധനസഹായം
text_fieldsbookmark_border
കടലുണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്ന വ്യാപാരി കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായ വ്യാപാരി മരണമടയുമ്പോൾ 10 ലക്ഷം രൂപ നൽകുന്ന പദ്ധതിയുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു.
ഇതിന്റെ ഭാഗമായി ബേപ്പൂർ നിയോജക മണ്ഡലത്തിൽ വിളിച്ചുചേർത്ത തെരഞ്ഞെടുപ്പ് കൺവെൻഷൻ മണ്ണൂർ ജങ്ഷൻ സിപ്പക്സ് ഓഡിറ്റോറിയത്തിൽ ജില്ല പ്രസിഡന്റ് അശ്റഫ് മുത്തോടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.പി. രാജൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ബാപ്പുഹാജി മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി ജിജി കെ. തോമസ്, വി. സുനിൽകുമാർ, കെ.എം. ഹനീഫ, സലീം രാമനാട്ടുകര, എ.വി.എം. കബീർ, ഷാഹുൽ ഹമീദ്, എ.കെ മൻസൂർ, ബാബുമോൻ അടക്കമുള്ളവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

