Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:29 AM IST Updated On
date_range 16 April 2021 5:29 AM ISTകോഴിക്കൂട്ടിൽ സൂക്ഷിച്ച 9.5 കിലോ കഞ്ചാവുമായി അറസ്റ്റിൽ
text_fieldsbookmark_border
കാസര്‍കോട്: ഇതര സംസ്ഥാനത്തുനിന്ന് എത്തിച്ച് ചില്ലറ വിതരണത്തിനായി വീട്ടിലെ കോഴിക്കൂട്ടില്‍ സൂക്ഷിച്ച 9.5 കിലോ കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മധൂര്‍ ചെട്ടുംകുഴി ഹിദായത്ത് നഗര്‍ തായലിലെ അബ്ദു റഹ്മാനെ അറസ്റ്റ് ചെയ്തു. ഇയാൾ താമസിക്കുന്ന വീടിന് സമീപത്തെ കോഴിക്കൂട്ടിലാണ് ചാക്കുകെട്ടിലാക്കി കഞ്ചാവ് സൂക്ഷിച്ചത്. കാസര്‍കോട് എക്‌സൈസ് സി.ഐ ജോയ് ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാൾ നേരത്തെ മയക്കുമരുന്ന് കേസിലും പ്രതിയാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഏതാനും ദിവസം മുമ്പ് 13 കിലോ കഞ്ചാവുമായി വടകരയില്‍ കാസര്‍കോട്ടെ രണ്ടുപേര്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് അബ്ദുല്‍റഹ്മാനെ കുറിച്ചുള്ള സൂചന ലഭിച്ചത്. പ്രിവൻറിവ് ഓഫിസര്‍മാരായ സുരേഷ് സി.കെ.വി, സി.ഇ.ഒ. നൗഷാദ്, സ്‌ക്വാഡ് അംഗങ്ങളായ രാജന്‍, ബിജോയ്, സുധീന്ദ്രന്‍, മോഹന കുമാര്‍, കബീര്‍, കുമ്പള റേഞ്ചിലെ മെയ്‌മോള്‍ ജോണ്‍ എന്നിവരും പരിശോധയിൽ പങ്കെടുത്തു. kanjav prathi abdurahman അബ്ദുൽ റഹ്മാൻ kanjavu പിടിച്ചെടുത്ത കഞ്ചാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story