Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightബൈക്കിന് തീപിടിച്ച്...

ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റയാൾ മരിച്ചു

text_fields
bookmark_border
aneesh kumar
cancel
camera_alt

വി. അനീഷ് കുമാർ

കൂത്തുപറമ്പ്: പാലാപ്പറമ്പിൽ ബൈക്കിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. നരവൂരിലെ ദേവകി സദനത്തിൽ വി. അനീഷ് കുമാറാണ്​ (45) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം.
വ്യാഴാഴ്ച വൈകീട്ട് ആറിന് പാലാപ്പറമ്പ് റോഡിൽ ലക്ഷം വീട് കോളനിക്ക് സമീപമാണ് സംഭവം. അനീഷ് കുമാർ യാത്ര ചെയ്ത ബൈക്കിന് ദുരൂഹ സാഹചര്യത്തിൽ തീപിടിക്കുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടയിൽ യുവാവ് നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. തൊഴിലാളികൾ തീകെടുത്തിയ ശേഷം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപ​ത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരേതനായ ചാത്തോത്ത് നാരായണന്‍റെയും ദേവകിയുടെയും മകനാണ്. സഹോദരങ്ങൾ: ഷാജീവൻ, ലീന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike caught fire
News Summary - Bike caught fire and the victim died
Next Story