Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടുവള്ളി...

കൊടുവള്ളി നിയോജകമണ്ഡലത്തിൽ വിവിധ റോഡുകൾക്ക് 87.5 ലക്ഷം അനുവദിച്ചു

text_fields
bookmark_border
കൊടുവള്ളി: നിയോജക മണ്ഡലത്തിൽ വിവിധ റോഡുകൾക്ക് 2021-22ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പുനരുദ്ധാരണ പ്രവൃത്തികൾക്ക് 87.5 ലക്ഷം രൂപ സർക്കാർ അനുവദിച്ചതായി ഡോ. എം.കെ. മുനീർ എം.എൽ.എ അറിയിച്ചു. കൊടുവള്ളി നഗരസഭയിൽ: സൗത്ത് കൊടുവള്ളി - സഹകരണ മുക്ക് റോഡ് - അഞ്ചു ലക്ഷം, സൗത്ത് കൊടുവള്ളി-പാലത്തുമണ്ണിൽ - ചെരിയാല റോഡ് - നാല് ലക്ഷം, പറമ്പത്തുകാവ് - പള്ളിവയൽ റോഡ് - 3.5 ലക്ഷം, കളത്തിൽ-ചൊടലക്കുന്ന്-തൈപ്പൊയിൽ റോഡ്-എട്ട്ലക്ഷം. താമരശ്ശേരി ഗ്രാമപഞ്ചായത്ത്: അവേലം-പൂക്കോട് റോഡ്-അഞ്ചു ലക്ഷം, നീലഞ്ചേരി - ചക്കിട്ടകണ്ടി റോഡ് - അഞ്ചു ലക്ഷം. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്: കോളിക്കൽ - ഇല്ലക്കുന്ന് - മുണ്ടപ്പുറം റോഡ് - അഞ്ചു ലക്ഷം, പാടി-പുന്നപ്പിലാക്കിൽ റോഡ് - അഞ്ചു ലക്ഷം. ഓമശ്ശേരി ഗ്രാമപഞ്ചായത്ത്: വേനപ്പാറ - കാട്ടുമുണ്ട - ചാമോറ - കൊല്ലപ്പടി റോഡ് - എട്ടു ലക്ഷം, പുത്തൂർ - ജാറംകണ്ടി റോഡ് - എട്ടു ലക്ഷം. നരിക്കുനി ഗ്രാമപഞ്ചായത്ത്: ആലോക്കണ്ടി - മഠത്തിൽ പീടിക റോഡ് - ആറു ലക്ഷം, വരിങ്ങിലോറ മല - കിഴക്കേ അത്യേരി - കുന്നുമ്മൽ - തളപ്പറ്റത്താഴം റോഡ് - അഞ്ചു ലക്ഷം. മടവൂർ ഗ്രാമപഞ്ചായത്ത്: ആരാമ്പ്രം - ലക്ഷം വീട് - കീമാരിക്കടവ് റോഡ് - അഞ്ചു ലക്ഷം, മടവൂർ - കോളേരിത്താഴം റോഡ് - അഞ്ചു ലക്ഷം. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്: ചുഴലിത്തറ - കുറുഞ്ഞോറചാലിൽ റോഡ് - അഞ്ചു ലക്ഷം, പകലേടത്ത് റൈസ് മൈൽ റോഡ് - അഞ്ചു ലക്ഷം. എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story