Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉണ്ണികുളത്ത് കനത്ത...

ഉണ്ണികുളത്ത് കനത്ത ജാഗ്രത: 83 പേരുടെ സ്രവ സാമ്പ്​ള്‍ പരിശോധനക്കയച്ചു

text_fields
bookmark_border
എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ കരുമലയില്‍ ആശുപത്രി ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് പ്രദേശത്തെ 83 പേരുടെ പി.സി.ആര്‍ ടെസ്​റ്റിനുള്ള സ്രവ സാമ്പ്​ള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. പൂനൂര്‍ ഗവ. ഹയർ സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്മൻെറ്​ സൻെററില്‍വെച്ചാണ്‌ സ്രവ സാമ്പ്​ള്‍ ശേഖരിച്ചത്. രോഗം സ്ഥിരീകരിച്ച യുവതിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ള 20ഓളം പേർ, ഉണ്ണികുളം പഞ്ചായത്ത് ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വാര്‍ഡ്‌ മെംബര്‍മാര്‍ തുടങ്ങിയവര്‍ക്കാണ്‌ പരിശോധന നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന്‍ ബുധനഴ്ച പരിശോധന ഫലം ലഭിച്ചതിനുശേഷമായിരിക്കും ഫലം വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കുകയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. രോഗി കരുമല വാര്‍ഡിലാണെങ്കിലും ഇവര്‍ക്കും കുടുംബത്തിനും തൊട്ടടുത്ത വാര്‍ഡുകളിലുള്ളവരുമായി സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയതി​ൻെറ അടിസ്ഥാനത്തില്‍ കപ്പുറം, തേനാക്കുഴി വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണായി കഴിഞ്ഞദിവസം ജില്ല കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തില്‍ കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിലെ കരുമലയില്‍നിന്ന്‍ ഉള്‍പ്രദേശങ്ങളിലേക്കുള്ള പത്തോളം റോഡുകള്‍ പഞ്ചായത്ത്‌ അധികൃതര്‍ അടച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക​െണ്ടയ്​ൻമൻെറ്​ സോണാക്കി മാറ്റിയ ഒന്ന്‍, 14, 23 വാർഡുകളിലുള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഇ.ടി. ബിനോയ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story