Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:06 AM GMT Updated On
date_range 13 Oct 2021 12:06 AM GMTകൊയിലാണ്ടിയിൽ 79 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
text_fieldsbookmark_border
വീടുകൾക്കും കിണറുകൾക്കും നാശം കൊയിലാണ്ടി: തോരാമഴ താലൂക്കിൽ കനത്ത നാശം വിതച്ചു. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച വൈകീട്ട് വരെ മഴപ്പെയ്ത്തായിരുന്നു. ഇതോടെ വെള്ളം ഇരച്ചുയർന്നു. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 79 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി താമസിപ്പിച്ചു. 12 വീടുകൾ ഭാഗികമായി തകർന്നു. മൂന്നു കിണറുകൾ ഇടിഞ്ഞു. ഗ്രാമീണ റോഡുകൾ മിക്കതും വെള്ളത്തിനടിയിലായത് ഗതാഗതത്തെ ബാധിച്ചു. ദേശീയ-സംസ്ഥാന പാതകളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. വൈദ്യുതി ലൈനുകൾക്കും തൂണുകൾക്കും നാശം വന്നത് വൈദ്യുതി വിതരണത്തെ ബാധിച്ചു. ബന്ധുവീടുകളിലേക്കു മാറ്റിത്താമസിപ്പിച്ചവരുടെ എണ്ണം വിയ്യൂർ വില്ലേജ് 39, ചെങ്ങോട്ടുകാവ് 18, പന്തലായനി നാല്, കീഴരിയൂർ രണ്ട്, പയ്യോളി ആറ്, ഇരിങ്ങൽ ഒന്ന്, മൂടാടി രണ്ട്, തുറയൂർ ഒന്ന്, തിക്കോടി രണ്ട്. ഭാഗികമായി വീടു തകർന്നത്. ചേമഞ്ചേരി ഒന്ന്, തുറയൂർ ഒന്ന്, മേപ്പയൂർ രണ്ട്, തിക്കോടി ഒന്ന് , ചെങ്ങോട്ടുകാവ് ഒന്ന്, പയ്യോളി ഒന്ന്, കൊഴുക്കല്ലൂർ ഒന്ന്, പന്തലായനി ഒന്ന്, നൊച്ചാട് രണ്ട്, ചെറുവണ്ണൂർ ഒന്ന്. മതിൽ തകർന്ന് അത്തോളിയിൽ മൂന്നു വീടുകൾക്കും, മോഞ്ഞ്യാണത്ത് ഒരു വീടിനും കേടുപറ്റി. മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. തൊഴിലെടുക്കാൻ പ്രയാസം നേരിട്ടു. അങ്ങാടിയിൽ കച്ചവടവും കുറവായിരുന്നു. പടം Koy1 കനത്ത മഴയിൽ വെള്ളത്തിനടിയിലായ കൊല്ലം-അരീക്കൽ താഴറോഡ് Koy 2 കൊയിലാണ്ടി കോതമംഗലം ഐ.എച്ച്.ആർ.ഡി കോളനിയിലെ വീട്ടിൽ വെള്ളം കയറിയപ്പോൾ Koy 3 വെള്ളം പൊങ്ങിയ കൊല്ലം വിയ്യൂർ റോഡ്
Next Story