Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2020 5:28 AM IST Updated On
date_range 12 July 2020 5:28 AM ISTപുതുതായി 742 പേര്‍ കൂടി നിരീക്ഷണത്തില്‍
text_fieldsbookmark_border
കോഴിക്കോട്: പുതുതായി വന്ന 742 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15,714 പേര്‍ കോവിഡ് നിരീക്ഷണത്തിൽ. ജില്ലയില്‍ ഇതുവരെ 61,580 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ശനിയാഴ്ച പുതുതായി വന്ന 40 പേര്‍ ഉള്‍പ്പെടെ 257 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 147 പേര്‍ മെഡിക്കല്‍ കോളജിലും 110 പേര്‍ കോഴിക്കോട്ടെ ലക്ഷദ്വീപ് െഗസ്റ്റ് ഹൗസിലുമാണ്. 55 പേര്‍ ഡിസ്ചാര്‍ജ് ആയി. ശനിയാഴ്ച 608 സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 20,068 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 19,126 എണ്ണത്തിൻെറ ഫലം ലഭിച്ചു. ഇതില്‍ 18,747 എണ്ണം നെഗറ്റിവ് ആണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ 942 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ ശനിയാഴ്ച വന്ന 360 പേര്‍ ഉള്‍പ്പെടെ ആകെ 10,871 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 781 പേര്‍ ജില്ല ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സൻെററുകളിലും 9,992 പേര്‍ വീടുകളിലും 98 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 79 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 14,137 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story