Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:38 AM IST Updated On
date_range 24 April 2022 5:38 AM ISTവടകര നഗരസഭ അദാലത്ത്; 74 ഫയലുകൾ തീർപ്പായി
text_fieldsbookmark_border
വടകര: സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി തീർപ്പാക്കാൻ അവശേഷിച്ച 74 ഫയലുകൾക്ക് വടകര നഗരസഭ നടത്തിയ ഫയൽ അദാലത്തിൽ തീർപ്പായി. കെട്ടിട നിർമാണവുമായുംനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്. ലഭിച്ച അപേക്ഷകൾ നിയമപരമായി പരിശോധിച്ച് പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ തയാറാക്കുന്നതിന് ഉദ്യോഗസ്ഥരുടെ അദാലത്ത് ടീമുകൾ നേരത്തേ രൂപവത്കരിച്ചിരുന്നു. അപാകത ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന് അപേക്ഷകർക്ക് അറിയിപ്പുകളും നൽകിയിരുന്നു. ഇതിലൂടെ അദാലത്ത് നടപടി വേഗം പൂർത്തിയാക്കാൻ സാധിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന അദാലത്ത് നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ വനജ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.പി. പ്രജിത, സജീവ് കുമാർ, വിജയി എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ സുധീപ്, റവന്യൂ ഓഫിസർ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം അദാലത്ത് നടപടികൾക്ക് നേതൃത്വം നൽകി. ചിത്രം വടകര നഗരസഭ ഫയൽ അദാലത്ത് നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു Saji 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
