Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിക്ഷേപ സമാഹരണ യജ്ഞം:...

നിക്ഷേപ സമാഹരണ യജ്ഞം: ജില്ലയില്‍ 700 കോടി സമാഹരിക്കും

text_fields
bookmark_border
കോഴിക്കോട്: സഹകരണ വകുപ്പ്​ നേതൃത്വത്തിലുള്ള 42ാമത് നിക്ഷേപ സമാഹരണ യജ്ഞ ഭാഗമായി കോഴിക്കോട് ജില്ലയില്‍നിന്ന്​ 700 കോടി രൂപ സമാഹരിക്കാന്‍ പ്രാഥമിക ബാങ്ക് പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചു. കേരള ബാങ്കിന്റെ ശാഖകള്‍ ഉള്‍പ്പെടെ ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ വഴിയാണ് നിക്ഷേപം സമാഹരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ 100 ദിന പരിപാടികളുടെ ഭാഗമായി സഹകരണ സംഘങ്ങള്‍ വഴി 540 പേര്‍ക്ക് തൊഴില്‍ നല്‍കാനും തീരുമാനിച്ചു. മരണപ്പെട്ടവരും മാരക രോഗം ബാധിച്ചവരുമായ സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് സഹകരണ അംഗ സമാശ്വാസ നിധി പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 75.05 ലക്ഷം രൂപ വിതരണം ചെയ്യാനും തീരുമാനിച്ചു. കേരള ബാങ്ക് കോഴിക്കോട് റീജനല്‍ കോണ്‍ഫറന്‍സ്​ ഹാളില്‍ സഹകരണ സംഘം ജോയന്റ് രജിസ്ട്രാര്‍ ടി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് റീജനല്‍ ജനറല്‍ മാനേജര്‍ സി. അബ്ദുല്‍ മുജീബ്, എ.കെ. അഗസ്റ്റി എന്നിവര്‍ സംസാരിച്ചു. കെ.കെ. സത്യപാലന്‍ സ്വാഗതവും ഇ.അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു. photo: kerala bank -jayarajan ക്യാപ്ഷന്‍- കേരള ബാങ്ക് കോഴിക്കോട് റീജനല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രാഥമിക ബാങ്ക് പ്രസിഡന്റുമാരുടെ യോഗത്തില്‍ സഹകരണ സംഘം ജോയന്റ് രജിസ്ട്രാര്‍ ടി. ജയരാജന്‍ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story