Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:02 AM IST Updated On
date_range 7 Aug 2022 1:02 AM ISTബൈക്ക് യാത്രക്കാരന് കാറിടിച്ച് പരിക്കേറ്റ കേസ്: 68 ലക്ഷം രൂപ നൽകാൻ വിധി
text_fieldsbookmark_border
വടകര: കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ കേസിൽ നഷ്ടപരിഹാരം നൽകാൻ വിധി. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും കോട്ടപ്പള്ളി പൈങ്ങോട്ടായി സ്വദേശിയുമായ താര കണ്ടിയിൽ സലീമിന്(48)വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കേസിൽ 68,88,300 രൂപയും ഒമ്പതു ശതമാനം പലിശയും കോടതി ചെലവും നൽകാൻ വടകര മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യുണൽ ജഡ്ജി കെ. രാമകൃഷ്ണൻ വിധിച്ചു. യൂനിവേഴ്സൽ സാംബോ ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2019 ആഗസ്റ്റ് 17 നാണ് കേസിനാസ്പദമായ അപകടം. ആയഞ്ചേരിയിൽനിന്ന് തീക്കുനിയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന സലീമിനെ ആയഞ്ചേരി ടൗണിൽ എതിരെ വന്ന കാറിടിച്ചാണ് അപകടം. അന്യായക്കാരനുവേണ്ടി അഡ്വ. വി.എ. നജീബ്, എൻ.സി. അരുണിമ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story