Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:49 PM IST Updated On
date_range 6 July 2020 9:49 PM ISTലോകനാര്‍കാവ് വികസനം: 6.69 കോടിയുടെ പദ്ധതിക്ക് അംഗീകാരം
text_fieldsbookmark_border
തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായാണീ വികസന പ്രവൃത്തി വടകര: ലോകനാര്‍കാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട വികസനത്തിന് 6.69 കോടിരൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം. തലശ്ശേരി പൈതൃകപദ്ധതിയുടെ ഭാഗമായുള്ള പദ്ധതിയാണിത്. ആകെ 155 കോടി രൂപയുടേതാണ് തലശ്ശേരി പൈതൃക പദ്ധതി. ഇതില്‍ രണ്ടാംഘട്ടത്തില്‍ 40.95 കോടിരൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരമായി. ഇതില്‍പ്പെട്ടതാണ് ലോകനാര്‍കാവ് ക്ഷേത്ര വികസനവും. കഴിഞ്ഞദിവസം ചേര്‍ന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പദ്ധതി ഉടന്‍തന്നെ ടെന്‍ഡര്‍ ചെയ്യും. പദ്ധതിപ്രകാരം ലോകനാര്‍കാവില്‍ ഫോക്ലോര് മ്യൂസിയം ഉള്‍പ്പെടെ ഒട്ടേറെ വികസനപദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വലിയ ചിറ, ചെറിയ ചിറ, കുളപ്പുര എന്നിവയുടെ നവീകരണവും ഇതിലുള്‍പ്പെടും. നടപ്പാതകള്‍, മികച്ച വെളിച്ച സംവിധാനം, ഊട്ടുപുര, ചുറ്റുമതില്‍, തന്ത്രിമഠം മ്യൂസിയം തുടങ്ങിയവയും ഇതോടൊപ്പമുണ്ടാകും. മ്യൂസിയത്തിൻെറ വിവിധഘടകങ്ങള്‍ക്കായി മാത്രം രണ്ടുകോടിയോളം രൂപയാണ് വകയിരുത്തിയത്. പ്രദര്‍ശനവസ്തുക്കള്‍, ലൈറ്റിങ്, ഫയര്‍ അലാറം സംവിധാനം, ഹാഡ്വെയര് സോഫ്റ്റ്വെയർ സംവിധാനം, ഓഡിയോ അഡ്രസിങ് സംവിധാനം എന്നിവയെല്ലാം ഇതിൻെറ ഭാഗമായി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story