Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:40 AM IST Updated On
date_range 13 March 2022 5:40 AM ISTമനോഹരന്റെ ചികിത്സക്കായി കൈകോർത്തു; വിറ്റത് 6500 ബിരിയാണി
text_fieldsbookmark_border
പന്നിക്കോട്: പാർക്കിൻസൺ രോഗബാധിതനായ കുടുംബനാഥനായി ഒരു നാടൊന്നാകെ കൈ കോർത്തപ്പോൾ ഒറ്റ ദിവസം ആറുലക്ഷത്തിലധികം രൂപ സമാഹരിച്ചു. പന്നിക്കോട് പരപ്പിൽ മനോഹരന്റെ ചികിത്സക്കായാണ് ജനകീയ കൂട്ടായ്മ പ്രവർത്തകർ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് പണം സമാഹരിച്ചത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്നായി 6500 ഓളം പേരാണ് ബിരിയാണി വാങ്ങി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഉണ്ണി കൊട്ടാരത്തിൽ അധ്യക്ഷതവഹിച്ചു. റഹ്മത്ത് പരവരി, ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കരീം പഴങ്കൽ, പഞ്ചായത്തംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്ന്, ഷിഹാബ് മാട്ടുമുറി, രതീഷ് കളക്കുടിക്കുന്ന്, മറിയം കുട്ടി ഹസൻ ജനകീയ കമ്മിറ്റി വർക്കിങ് കൺവീനർ അജ്മൽ പന്നിക്കോട്, മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു, ദിൽഷാദ് പരപ്പിൽ തുടങ്ങിയവർ സംസാരിച്ചു. നിയാസ് പന്നിക്കോട്, സാഗർ മൻസൂർ, ഷഫീഖ് പരപ്പിൽ, സിദ്ദീഖ് കാരാളിപറമ്പ്, ഹാഷിം കരാളിപറമ്പ്, അശോകൻ കാരാളിപറമ്പ്, നിഷാദ് മോണിക്ക, ശ്രീനു, ശ്രീതു തുടങ്ങിയവർ നേതൃത്വം നൽകി. kdrl ബിരിയാണി ചലഞ്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
