Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:31 AM IST Updated On
date_range 9 Jan 2021 5:31 AM ISTസ്ഥാനാർഥിത്വം നിഷേധിച്ച സംഭവം: ചെക്യാട് കോൺഗ്രസിൽ അസ്വാരസ്യം 65 പ്രവർത്തകർ പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കും
text_fieldsbookmark_border
നാദാപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം സ്ഥാനാർഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് വിമതയെ മത്സരിപ്പിച്ച ചെക്യാട് ഏഴാം വാർഡിൽ 65 കോൺഗ്രസ് പ്രവർത്തകർ പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ജില്ല നേതൃത്വം സ്ഥാനാർഥിയായി പ്രഖ്യാപിച്ച ചന്ദ്രിക ടീച്ചർ പ്രചാരണം തുടങ്ങി അവസാന നിമിഷം സ്ഥാനാഥിത്വം നിഷേധിച്ചത് ചില ഗൾഫുകാരുടെ ഇടപെടലാണെന്ന് യോഗം വിലയിരുത്തി. ഇവരുടെ നോമിനിക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ചതിൽ പ്രതിഷേധിച്ചാണ് പരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ ചെക്യാട് ചേർന്ന യോഗം തീരുമാനിച്ചത്. ചന്ദ്രിക ടീച്ചർക്ക് എതിരായി മത്സരിച്ച ഔദ്യോഗിക സ്ഥാനാർഥി വസന്ത കരിന്ത്രയിലാണ് വാർഡിൽ വിജയിച്ചത്. സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറാനുള്ള നിർദേശം അവഗണിച്ചതിനാൽ ചന്ദ്രിക ടീച്ചറുടെ ഭർത്താവും മുൻ മണ്ഡലം പ്രസിഡൻറും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ.കെ. കുഞ്ഞിക്കേളുവിനെതിരെ കോൺഗ്രസ് നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ കോൺഗ്രസ് നേതാക്കൾ അടക്കമുള്ള 65 പേർ പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ രാജി ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗം ചർച്ചചെയ്ത് തീരുമാനിക്കുമെന് നേതാക്കൾ വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ പ്രവർത്തകരുടെ വിട്ടുനിൽക്കൽ നേതൃത്വത്തിന് കടുത്ത വെല്ലുവിളിയായി മാറിയിട്ടുണ്ട്. യോഗത്തിൽ ഇൻകാസ് നേതാവ് സി.എച്ച്. സുബൈർ, മണ്ഡലം കോൺഗ്രസ് നേതാക്കളായ പി. അമ്മത്ഹാജി, എം. തറുവയി, എൻ.കെ. കുഞ്ഞിക്കേളു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story