Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:31 AM IST Updated On
date_range 2 May 2021 5:31 AM ISTകോവിഡ്: പെരുവയലിൽ 639 രോഗികൾ; മാവൂരിൽ 401
text_fieldsbookmark_border
മാവൂർ: കോവിഡ് ബാധിച്ച് പെരുവയൽ ഗ്രാമ പഞ്ചായത്തിൽ 639 പേരും മാവൂർ പഞ്ചായത്തിൽ 401 പേരും ചികിത്സയിൽ. ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ 551 ആക്ടിവ് കേസുകളാണുള്ളത്. മാവൂർ ഗ്രാമപഞ്ചായത്തിൽ ശനിയാഴ്ച 112 പേർക്ക് ആൻറിജൻ പരിശോധന നടത്തിയതിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 39 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധന റിസൽറ്റും വരാനിരിക്കെയാണ് മാവൂരിൽ 401 പേർ ചികിത്സയിലുള്ളത്. പെരുവയൽ ഗ്രാമ പഞ്ചായത്തിൽ വാർഡ് ഒന്നിൽ 21, രണ്ടിൽ 24, മൂന്നിൽ 27, നാലിൽ 34, അഞ്ചിൽ 23, ആറിൽ 20, ഏഴിൽ 22, ഒമ്പതിൽ 27, പത്തിൽ 37, 11ൽ 26,12ൽ 15, 13ൽ 32,14ൽ 37, 15ൽ 21, 16ൽ 22,17ൽ 31, 18ൽ 18, 19ൽ 24, 20ൽ 27, 21ൽ 23, 22ൽ 24 പേരും ചികിത്സയിലാണ്. ശനിയാഴ്ച നടന്ന പരിശോധനയിൽ 65 പേർക്ക്കൂടി പോസിറ്റിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story