Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:43 AM IST Updated On
date_range 7 March 2022 5:43 AM ISTജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ബിരിയാണി ചലഞ്ച്; വെച്ചുവിളമ്പിയത് 600 കിലോ
text_fieldsbookmark_border
ഫറോക്ക്: ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നടത്തിയ ബിരിയാണി ചലഞ്ചിൽ വെച്ചുവിളമ്പിയത് ആറ് ക്വിൻറലിലേറെ ബിരിയാണി. കുളങ്ങര ചാരിറ്റി ഫൗണ്ടേഷന്റെ കീഴിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വേണ്ടി പണം സ്വരൂപിക്കാനാണ് 600 കിലോ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. അഡോറ ചാരിറ്റി ട്രസ്റ്റ് ഡയറക്ടർ നർഗീസ് ബീഗം ബിരിയാണി യുവവ്യവസായി അലി അസ്ഗറിന് നൽകി ഉദ്ഘാടനം ചെയ്തു. നാട്ടുകാരും കൗൺസിലർമാരും റെസിഡൻസ് അസോസിയേഷൻ പ്രതിനിധികളും പ്രദേശത്തെ പെയിൻ ആൻഡ് പാലിയേറ്റിവ് സംഘടനകളും പങ്കെടുത്തു. ചാരിറ്റി പ്രസിഡന്റ് കെ. മുഹമ്മദ് കോയ, ടി.കെ. അബ്ദുൽ ലത്തീഫ്, സി. അബ്ദുൽ റഹൂഫ്, വി. മുജീബ്, എ.കെ. അംജദ് എന്നിവർ സംസാരിച്ചു. പടം : കുളങ്ങര ചാരിറ്റി ഫൗണ്ടേഷന്റെ കീഴിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാനായി നടത്തിയ ബിരിയാണ് ചലഞ്ച് അഡോറ ചാരിറ്റി ട്രസ്റ്റ് ഡയറക്ടർ നർഗീസ് ബീഗം ഉദ്ഘാടനം ചെയ്യുന്നുfilenameClfrk268
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
