Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാണിമേൽ നാലു​ പേർക്ക്...

വാണിമേൽ നാലു​ പേർക്ക് കോവിഡ്; സമ്പർക്ക പട്ടികയിൽ 60ഓളം പേർ

text_fields
bookmark_border
വാണിമേൽ: നാലു പേർക്ക് കോവിഡ് രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വാണിമേലിൽ ആരോഗ്യവകുപ്പ് പ്രാഥമിക സമ്പർക്ക പട്ടിക തയാറാക്കി. നാലുപേരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 60ഓളം പേരുണ്ടെന്നാണ് അധികൃതരിൽനിന്ന്​ ലഭിക്കുന്ന വിവരം. സമ്പർക്ക പട്ടികയിലുള്ള 60ഓളം പേരുടെ ടെസ്​റ്റ്​ ശനിയാഴ്ച വീണ്ടും പരപ്പുപാറയിൽ നടത്തും. വെള്ളിയോട് മത്സ്യ വിതരണക്കാരനാണ് ആദ്യ കോവിഡ് രോഗം സ്ഥിരീകരിച്ചത്. തൂണേരി ഭാഗങ്ങളിൽ മത്സ്യവിതരണം നടത്തുന്ന വ്യക്തിക്ക് ഇതുവഴിയാണ് രോഗം വന്നതെന്നാണ് കരുതുന്നത്. മത്സ്യവിതരണക്കാരുമായി ബന്ധപ്പെട്ട മൂന്നു പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഒരു സ്ത്രീയുടെ രോഗം എവിടെനിന്നെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 13ന് രാവിലെ ഒമ്പതിനും 10നും ഇടയിൽ പരപ്പുപാറ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കായി കോവിഡ് രോഗം സ്ഥിരീകരിച്ച സ്ത്രീ എത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അവർ വിവരം ആർ.ആർ.ടിമാരെയോ ആരോഗ്യവകുപ്പ് അധികൃതരെയോ അറിയിക്കണമെന്നും അങ്ങനെയുള്ളവർ ക്വാറൻറീനിൽ പോകണമെന്നും അധികൃതർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story