Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:34 AM IST Updated On
date_range 21 Feb 2022 5:34 AM ISTജലജീവൻ മിഷൻ; എട്ടു ഗ്രാമപഞ്ചായത്തുകളിൽ 569.77 കോടിയുടെ പദ്ധതി
text_fieldsbookmark_border
*5167 വീടുകളിൽ കുടിവെള്ളമെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് വടകര: ജലജീവൻ മിഷന്റെ ഭാഗമായി വടകര താലൂക്കിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ 569.77 കോടിയുടെ പദ്ധതി നടപ്പിലാക്കാൻ ജല അതോറിറ്റി നടപടികൾ അന്ത്യഘട്ടത്തിൽ. ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ പദ്ധതിയുടെ ഭാഗമായുള്ള സർവേ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഗ്രാമപഞ്ചായത്തുകൾ കുടിവെള്ളസംഭരണികൾ സ്ഥാപിക്കാനുള്ള ഭൂമി വിട്ടുനൽകേണ്ടതുണ്ട്. ഭൂമി വിട്ടുനൽകുകയും പദ്ധതി സംബന്ധിച്ച് നിർവഹണ ഏജൻസികളുമായി ഗ്രാമപഞ്ചായത്തുകൾ ധാരണയാവുന്നതോടെ പദ്ധതിക്ക് തുടക്കംകുറിക്കാനാവും. എട്ടു ഗ്രാമപഞ്ചായത്തുകളിലെ 5167 വീടുകളിൽ കുടിവെള്ളമെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചോറോട് 5247 ലക്ഷം രൂപ, പുറമേരി 7543 ലക്ഷം, വേളം 6543 ലക്ഷം, അഴിയൂർ 6927 ലക്ഷം, ഒഞ്ചിയം 7322 ലക്ഷം, ഏറാമല 9234, എടച്ചേരി 5093 ലക്ഷം, വില്യാപ്പള്ളി 8269 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്. 569.77 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിക്കുകയുണ്ടായി. ജല അതോറിറ്റി വടകര ഡിവിഷനാണ് പദ്ധതിയുടെ നിർവഹണച്ചുമതല. ഈ പഞ്ചായത്തുകളിൽ കുറ്റ്യാടി പുഴയിലെ വെള്ളം ലഭ്യമാക്കി വിതരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ജല ജീവൻ മിഷൻ വഴി കുന്നുമ്മൽ അനുബന്ധ പദ്ധതിയുടെ ഭാഗമായുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലും ജപ്പാൻ കുടിവെള്ളപദ്ധതിയെ ആശ്രയിക്കുന്ന ബാലുശ്ശേരി നന്മണ്ട ഗ്രാമപഞ്ചായത്തുകളിലും പ്രവൃത്തി പുരോഗമിക്കുകയാണ്. 158 കോടിയാണ് ഒമ്പത് ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിച്ചത്. സംസ്ഥാനത്ത് 56,0000 കുടിവെള്ള കണക്ഷനുകൾ നൽകാൻ കഴിഞ്ഞെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story