Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:37 AM IST Updated On
date_range 11 Feb 2022 5:37 AM ISTമദ്റസാധ്യാപക ക്ഷേമനിധി: 51പേർക്കുകൂടി വിവാഹ ധനസഹായം
text_fieldsbookmark_border
കോഴിക്കോട്: കേരള മദ്റസാധ്യാപക ക്ഷേമനിധിയിൽനിന്നു 51 പേർക്കുകൂടി വിവാഹ ധനസഹായം അനുവദിച്ചു. 12,75,000 രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ മാസം 82 പേർക്ക് 20,50,000 രൂപ വിവാഹ ധനസഹായം നൽകിയിരുന്നു. ഈ സാമ്പത്തിക വർഷം ഇതുവരെ 352 പേർക്ക് വിവാഹ സഹായം അനുവദിച്ചു. 38 പേർക്ക് പുതിയതായി പെൻഷനും അഞ്ചു പേർക്ക് 63,960 രൂപ ചികിത്സാ സഹായവും നൽകി. മൂന്ന് മദ്റസാധ്യാപികമാർക്ക് പ്രസവാനുകൂല്യമായി 45,000 രൂപയും നൽകി. 1,21,728 രൂപ മരണാനന്തര ആനുകൂല്യവും നൽകി. ജില്ലാതല മദ്റസാധ്യാപക സംഘടനാ ഭാരവാഹികളേയും റെയിഞ്ച്/ കോംപ്ലക്സ് ഭാരവാഹികളെയും മദ്റസാ മാനേജ്മൻെറ് പ്രതിനിധികളേയും ഉൾപ്പെടുത്തി ഉടൻ അംഗത്വ കാമ്പയിൻ സംഘടിപ്പിക്കും. മുഴുവൻ മദ്റസാ അധ്യാപകരും സഹകരിക്കണമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story