Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെസ്​റ്റ്​ ഹിൽ...

വെസ്​റ്റ്​ ഹിൽ ഗുഡ്​സ്​ ഷെഡിൽ 50 കാറുകളിറക്കി

text_fields
bookmark_border
കോഴിക്കോട്​: വെസ്​റ്റ്​ഹിൽ റെയിൽവേ ഗുഡ്​്​സ്​ ഷെഡിൽ ചരക്ക്​ ട്രെയിനിൽ 50 കാറുകൾ എത്തിച്ചു. ഗുജറാത്തിൽനിന്നാണ്​ ടാറ്റ കമ്പനിയുടെ കാറുകൾ ട്രെയിൻമാർഗം കോഴിക്കോ​ട്ടെത്തിയത്​. ഈ സാമ്പത്തികവർഷം ഇത്​ രണ്ടാം തവണയാണ്​ ​റെയിൽവേയുടെ എൻ.എം.ജി വാഗൺ വഴി കാറുകൾ വെസ്​റ്റ്​ ഹിൽ ഗുഡ്​സ്​ ഷെഡിൽ എത്തിക്കുന്നത്​. നേരത്തെ റോഡ്​ മാർഗം ട്രെയിലറിലാണ്​​ കാറുകൾ എത്തിച്ചിരു​ന്നത്​. കഴിഞ്ഞ ഏപ്രിലിൽ 10​ വാഗണുകളിലായി 50 കാറുകൾ എത്തിച്ചിരുന്നു. 2020 -21 സാമ്പത്തിക വർഷം 900 കാറുകളാണ്​ റെയിൽമാർഗം കോഴിക്കോ​ട്ടെത്തിച്ചത്​. കാർ വിൽപന സ്​ഥാപനങ്ങൾക്കുവേണ്ടിയാണ് ഇവ എത്തിക്കുന്നത്​. ഒന്നര കോടി രൂപ ചെലവിൽ വെസ്​റ്റ്​ഹിൽ റെയിൽവേ ഗുഡ്​സ്​ ഷെഡി​‍ൻെറ വികസനപ്രവൃത്തികൾ പുരോഗമിക്കുകയാണ്​. ചരക്കുലോറികൾ ഉൾപ്പെടെ റെയിൽമാർഗം കോഴിക്കോട്​ എത്തിച്ച്​ റോഡ്​ മാർഗം മറ്റുഭാഗങ്ങളിലേക്ക്​ പോവാറുണ്ട്​. ഇതിനുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയാണ്​ റെയിൽവേ. പാലക്കാട്​ ഡിവിഷനിലെ ഏറ്റവും വലിയ ഗുഡ്​സ്​ ഷെഡുകളിലൊന്നാണ്​ വെസ്​റ്റ്​ഹില്ലിലേത്​.​ കോഴിക്കോട്​, വയനാട്​, മലപ്പുറം ജില്ലകളിലേക്കുള്ള ചരക്കുകൾ ഇവിടെ എത്തിച്ചാണ്​ റോഡ്​ മാർഗം ലക്ഷ്യസ്​ഥലങ്ങളിലേക്ക്​ ​െകാണ്ടുപോവുന്നത്​. photo എൻ.എം.ജി വാഗണിൽ വെസ്​റ്റ്​ഹിൽ റെയിൽവേ ഗുഡ്​സ്​ ഷെഡിൽ കാറുകൾ ഇറക്കുന്നു PADAM: Car unloaded from NMG wagon at West Hill-1.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story