Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 5:28 AM IST Updated On
date_range 14 July 2020 5:28 AM ISTനാദാപുരത്ത് സ്ഥിതി രൂക്ഷം; 50ഓളം പേരുടെ ആൻറിജൻ ബോഡി ടെസ്റ്റ് പോസിറ്റിവ്
text_fieldsbookmark_border
നാദാപുരത്ത് സ്ഥിതി രൂക്ഷം; 50ഓളം പേരുടെ ആൻറിജൻ ബോഡി ടെസ്റ്റ് പോസിറ്റിവ് നാദാപുരം: കോവിഡ് സമൂഹവ്യാപന സാധ്യത സൂചനയുമായി നാദാപുരം മേഖലയിൽ 400 പേരിൽ നടത്തിയ കോവിഡ് ആൻറിജൻ ബോഡി ടെസ്റ്റിൽ 50ഓളം പേരുടെ റിസൽട്ട് പോസിറ്റിവ്. മൂന്നുപേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരും മറ്റുമായുള്ള പരിശോധന നടത്തിയത്. പോസിറ്റിവ് റിസൽട്ട് ആയവരെ ഫാസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് മാറ്റി. നാദാപുരം താലൂക്ക് ആശുപത്രിയിൽ 75പേരുടെ ശ്രവ പരിശോധനയിൽ മൂന്നു പേരുടെയും തൂണേരി പ്രാഥമിക കേന്ദ്രത്തിൽ 325 പേരിൽ നടത്തിയ പരിശോധനയിൽ 46 പേരുടെയും ഫലങ്ങളാണ് പോസറ്റിവ് ആയത്. പിഞ്ചുകുട്ടിയുടെ ഫലമടക്കം പോസറ്റിവ് ആണ്. ഇനിയും പരിശോധനഫലം പുറത്തുവരേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തൂണേരിയിൽ 66 കാരിക്കും 27കാരനും നാദാപുരത്ത് 34 കാരിക്കുമാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് എവിടെനിന്നാണ് രോഗപ്പകർച്ച ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. മരണവീട് സന്ദർശിച്ചവരുടെ റിസൽട്ടാണ് കൂടുതലായും പോസറ്റിവ് ആയത്. ആരോഗ്യ വകുപ്പ് നിർദേശം അവഗണിച്ച് കൂടുതൽ പേർ മരണവീട്ടിലേക്ക് പോയത് വിനയായിട്ടുണ്ട്. തൂണേരിയിൽ ജനപ്രതിനിധി അടക്കമുള്ളവരുടെ ആൻറിജൻ പരിശോധന ഫലം പോസിറ്റിവ് ആയത് ഏറെ പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. രോഗികളുമായി സമ്പർക്കത്തിലായവരുടെ പട്ടിക അഞ്ഞൂറോളം വരുമെന്നാണ് ആരോഗ്യവകുപ്പിൻെറ പുതിയ കണക്ക്. ചൊവ്വാഴ്ചയും പരിശോധന തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story