Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2020 1:20 AM IST Updated On
date_range 9 July 2020 1:20 AM ISTജില്ലയിൽ കോവിഡ് ഡ്യൂട്ടിക്ക് 464 സ്കൂൾ അധ്യാപകർ
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിലെ 464 സ്കൂൾ അധ്യാപകരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച് ഉത്തരവായി. രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ കോവിഡ് കെയർ െസൻററുകളിലെ ജീവനക്കാരുടെ ദൗർലഭ്യം പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കിയതോെടയാണ് സ്കൂൾ അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ജില്ല കലക്ടർ സാംബശിവറാവു ഉത്തരവിറക്കിയത്. അരിക്കുളം, അത്തോളി, ബാലുശ്ശേരി, ചങ്ങരോത്ത്, ചേളന്നൂർ, ചേമഞ്ചേരി, ചെറുവണ്ണൂർ, ചോറോട്, കടലുണ്ടി, കക്കോടി, കാക്കൂർ, കട്ടിപ്പാറ, കീഴരിയൂർ, കോടഞ്ചേരി, കൂടരഞ്ഞി, കൂരാച്ചുണ്ട്, കൂത്താളി, കോട്ടൂർ, കുന്ദമംഗലം, മടവൂർ, മണിയൂർ, മാവൂർ, മേപ്പയൂർ, മൂടാടി, നടുവണ്ണൂർ, നന്മണ്ട, നരിക്കുനി, നൊച്ചാട്, ഒളവണ്ണ, ഒാമശ്ശേരി, പനങ്ങാട്, പേരാമ്പ്ര, പെരുവയൽ, താമരശ്ശേരി, തിക്കോടി, തുറയൂർ, തിരുവള്ളൂർ, ഉള്ള്യേരി, ഉണ്ണികുളം, വേളം, വില്യാപ്പള്ളി എന്നീ ഗ്രാമപഞ്ചായത്ത് പരിധിയിലെയും ഫറോക്ക്, കൊടുവള്ളി, കൊയിലാണ്ടി, പയ്യോളി, രാമനാട്ടുകര, വടകര മുനിസിപ്പൽ പരിധിയിലെയും കോഴിക്കോട് കോർപറേഷൻ പരിധിയിലെയും സ്കൂൾ അധ്യാപകരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഇവരോട് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാരുെട മുമ്പാകെ ഹാജരായി സേവനങ്ങളിൽ ഏർപ്പടാനാണ് നിർദേശം. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഇവരെ കോവിഡ് കെയർ സൻെററുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിക്ക് നിയോഗിക്കാം. മാത്രമല്ല കെയർ സൻെറർ മാനേജ്മൻെറ്, കോവിഡ് കൺട്രോൾ റൂം, വാർഡ് ആർ.ആർ.ടി, സാനിറ്റേഷൻ കമ്മിറ്റി എന്നിവയിലും അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താം. അധ്യാപകരെ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുമായി നേരിട്ട് ഇടപഴകുന്നതിനോ, അവരുെട മുറികളിൽ നേരിട്ട് പ്രവേശിപ്പിക്കുന്നതിനോ നിയോഗിക്കുന്നില്ലെന്ന് സെക്രട്ടറിമാർ ഉറപ്പാക്കണം. ഡ്യൂട്ടിക്ക് ഹാജരാകാത്തവർക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമം സെക്ഷൻ 56 പ്രകാരമുള്ള ശിക്ഷാനടപടി സ്വീകരിക്കും. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story