Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:45 AM IST Updated On
date_range 24 Jun 2022 5:45 AM ISTപാലിന് 45 രൂപ താങ്ങുവില ഏർപ്പെടുത്തണം -കർഷക കോൺഗ്രസ്
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്തെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലാണെന്നും പാലിന് 45 രൂപ താങ്ങുവില ഏർപ്പെടുത്തണമെന്നും കേരള കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, കാലിത്തീറ്റക്ക് സബ്‌സിഡി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം വർക്കിങ് പ്രസിഡന്‍റ് വടക്കേവിള ശശി ഉദ്‌ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് ഇൻ-ചാർജ് ടി.കെ. രമേശൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ജോയ് പ്രസാദ്, സി.കെ. രാജേന്ദ്രൻ, കടക്കുളം രാധാകൃഷ്ണൻ നായർ, ജില്ല പ്രസിഡന്‍റുമാരായ എം.ഒ. ദേവസ്യ, സലിംരാജ്, ജിതേഷ് ബലറാം, ഡോ.പി.കെ. വേണു, കെ. ഹരിദാസ്, കെ.കെ. ഹർഷകുമാർ, ബി. ശങ്കരനാരായണപിള്ള, എ.എൽ. സക്കീർ ഹുസൈൻ, ഒ.ബി. രാജേഷ്, കെ. ധർമദാസ് എന്നിവർ സംസാരിച്ചു. EKG CONGRESS കേരള ക്ഷീരകർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം കൊച്ചിയിൽ വർക്കിങ് പ്രസിഡന്‍റ് വടക്കേവിള ശശി ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story