Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരുതോങ്കര വില്ലേജ്...

മരുതോങ്കര വില്ലേജ് ഓഫിസിന് 44 ലക്ഷം

text_fields
bookmark_border
കുറ്റ്യാടി: മരുതോങ്കര വില്ലേജ് ഓഫിസ് കെട്ടിടം പുതുക്കി പണിയുന്നതിന് റവന്യൂ വകുപ്പ് കേരള പുനർനിർമാണ ഫണ്ടിൽ നിന്ന്​ സ്മാർട്ട് വില്ലേജ് പദ്ധതിയിൽപെടുത്തി 44 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചു. റവന്യൂ മന്ത്രി കെ. രാജന് എം.എൽ.എ നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്. കാലപ്പഴക്കം കാരണം കെട്ടിടം ജീർണിച്ച സ്ഥിതിയിലാണ്. ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:
Next Story