Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:43 AM IST Updated On
date_range 24 Feb 2022 5:43 AM ISTദയാപുരം പുനരധിവാസ പദ്ധതി: 36ാം വീട് വിദ്യാർഥികളുടെ വക
text_fieldsbookmark_border
ചാത്തമംഗലം: ദയാപുരം വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രത്തിന്‍റെ പ്രളയ പുനരധിവാസ ഗൃഹനിർമാണ പദ്ധതിയിലെ 36ാമത്തെ വീടിന് കുറ്റിയടിച്ചു. ദയാപുരം റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാർഥികള്‍ വിവിധ പരിപാടികളിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ചാണ് വീട് നിർമാണം. 2018 ആഗസ്റ്റിലെ പ്രളയത്തില്‍ ദുരിതബാധിതരായ 100 കുടുംബങ്ങള്‍ക്ക് ജീവിത-പഠന സൗകര്യങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 35 കുടുംബങ്ങള്‍ക്ക് ഇതുവഴി വീടു നിർമിച്ചുനൽകിയിരുന്നു. വിദ്യാർഥി സംഘടനയായ ദയാപുരം സ്റ്റുഡന്റ്സ് ഫോറത്തിന്‍റെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം. ഈസ്റ്റ് മലയമ്മ പുല്ലോട്ട് ഹരീഷിന്‍റെ കുടുംബത്തിനാണ് വീട്. മൂന്നു മാസംകൊണ്ട് പണിതീർത്ത് വീട് കൈമാറാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
