Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലയിൽ...

ജില്ലയിൽ കൃഷിവികസനത്തിന്​ ചെലവിട്ടത്​ 340.44 കോടി

text_fields
bookmark_border
കോഴിക്കോട്​: ജില്ലയിൽ കർഷകക്ഷേമ വകുപ്പ് 340.44 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കാർഷിക വികസനത്തിനായി ചെലവിട്ടത്​. തെങ്ങുകൃഷി കൂടുതൽ ആദായകരമാക്കുന്നതിനും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുമായി നടപ്പാക്കിവരുന്ന കേരഗ്രാമം പദ്ധതി ജില്ലയിൽ 2021-22 വർഷത്തിൽ 26 കൃഷിഭവനുകളിലായാണ് നടപ്പാക്കിയത്. ഏകദേശം 6500 ഹെക്ടർ സ്ഥലത്ത് പദ്ധതി പ്രാവർത്തികമാക്കിയപ്പോൾ മടവൂർ, നരിക്കുനി, പുറമേരി, ചങ്ങരോത്ത്, ഒളവണ്ണ, മണിയൂർ, ഉള്ള്യേരി, തുറയൂർ, കൊടിയത്തൂർ, ബേപ്പൂർ, വാണിമേൽ തുടങ്ങി 26 പഞ്ചായത്തുകളിലായി 675 ലക്ഷം രൂപയാണ് വിവിധ പദ്ധതികൾക്കായി വിനിയോഗിച്ചത്. തെങ്ങിൻതോട്ടങ്ങളിൽ ലഭ്യമായ ഓലകൾ, ജൈവാവശിഷ്ടങ്ങൾ എന്നിവ ജൈവ വളമാക്കാനുള്ള 73 കമ്പോസ്റ്റ് യൂനിറ്റുകൾ നിർമിച്ചു. നാളികേരോൽപാദനം വർധിപ്പിക്കുന്നതിനായി 716 ജലസേചന പമ്പുസെറ്റുകൾ, തെങ്ങുകയറ്റ തൊഴിലാളി ദൗർലഭ്യം പരിഹരിക്കുന്നതിനായി 120 തെങ്ങുകയറ്റ യന്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു. തെങ്ങിന്റെ വിളവ് വർധിപ്പിക്കുന്നതിനും കർഷകന്റെ വരുമാനം കൂട്ടുന്നതിനുമായി 1125 ഹെക്ടർ സ്ഥലത്ത് ഇടവിളകൃഷി വ്യാപിപ്പിച്ചു. ഉൽപാദനക്ഷമത കുറഞ്ഞതും രോഗം ബാധിച്ചതുമായ 5166 തെങ്ങുകൾ മുറിച്ചുമാറ്റി പകരം തെങ്ങിൻതൈകൾ ​െവച്ചുപിടിപ്പിച്ചു. 1.3 കോടി രൂപ ചെലവഴിച്ച് ഏകദേശം 36.65 മെട്രിക് ടൺ പച്ചക്കറി അധികമായി ഉൽപാദിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. 80 ശതമാനം സബ്സിഡിയിൽ 1.8 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തു. സ്ഥാപനങ്ങളിൽ പച്ചക്കറികൃഷി പദ്ധതിയിൽ സ്കൂളുകൾ, പൊതുസ്ഥാപനങ്ങൾ, കോളജുകൾ എന്നിവിടങ്ങളിൽ പച്ചക്കറി കൃഷിചെയ്യുന്നതിന് 4000 വീതം ധനസഹായം നൽകി. ജില്ലയിലാകെ 193 സ്ഥാപനങ്ങൾക്കായി 77 ലക്ഷം രൂപ ചെലവഴിച്ചു. ഏകദേശം 7.7 സ്ഥലത്ത് പച്ചക്കറികൃഷി നടത്തി 123.5 ടൺ പച്ചക്കറി ഉൽപാദിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story